സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര, നിയമനടപടി സ്വീകരിച്ചു

തൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടി നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. നടിയുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നടി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള മീര ചോപ്ര മോഡൽ ആയും തിളങ്ങിയിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ ‘സേഫ്‍ഡ്’ ആണ് നടിയുടെ ഒടുവിലത്തെ ചിത്രം. ‌

Read More

ഇകഴ്ത്തലുകള്‍ മോട്ടിവേഷനായെടുത്തു, വേദനിച്ചില്ല: ഐശ്വര്യ രാജേഷ്

യുവതാരനിരയില്‍ ശ്രദ്ധേയയാണ് ഐശ്വര്യ രാജേഷ്. തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് താരം പറഞ്ഞത് ആരാധകര്‍ ഏറ്റെടത്തു. തുടക്കക്കാരിയെന്ന നിലയില്‍ ചാന്‍സ് തേടി നടന്ന കാലത്തെക്കുറിച്ചാണ് താരം പറഞ്ഞത്. എന്നെ വേദനിപ്പിച്ച ഒരുപാട് അനുഭവങ്ങള്‍ സിനിമാ രംഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ഒരു സംവിധായകന്‍ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ പോയി. എനിക്ക് നായികാവേഷം വേണ്ടായിരുന്നു. പ്രാധാന്യമുള്ള ഒരു കഥാപാത്രം. ഓഫീസില്‍ ഇരിക്കവെ ആരാണ് ഈ പെണ്‍കുട്ടിയെന്ന് സംവിധായകന്‍ സ്റ്റാഫിനോട് ചോദിച്ചു. ചാന്‍സ് തേടി വന്നതാണെന്ന് അവര്‍ പറഞ്ഞു….

Read More

ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ചുമതലയേറ്റെടുത്തു

കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു. ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചുമതലയേറ്റെടുത്ത്. കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്.  സേനയുടെ നവീകരണത്തിനായി പുതിയ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി.  വടക്കൻ ആർമി കമാൻഡറായി ദീർഘകാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1964 ജൂലൈ 1 നാണ് ജനനം. ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 ന്…

Read More

വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു; കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്

വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കളക്‌ട്രേറ്റില്‍ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയില്‍ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍…

Read More

പാന്‍മസാലയുടെ പരസ്യം: ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനുമെതിരെ നടപടിയുമായി കേന്ദ്രം

പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടർന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നടന്‍മാര്‍ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു. ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നും അതിനാല്‍, തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍, ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍…

Read More

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വീടുകള്‍ പണയം വച്ച് ബൈജു രവീന്ദ്രന്‍

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വലയുകയാണ് പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. ശമ്പളം കൊടുക്കാനായി ബൈജു തന്‍റെ വീടുകള്‍ പണയം വച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്. 12 മില്യണ്‍ ഡോളറിനായി വീടുകള്‍ ഈടായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ബൈജുവിന്‍റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ 15,000 ജീവനക്കാർക്ക് തിങ്കളാഴ്ച ശമ്പളം നൽകാൻ സ്റ്റാർട്ടപ്പ് ഈ പണം ഉപയോഗിച്ചുവെന്നാണ് ബൈജൂസുമായി ബന്ധപ്പെട്ട…

Read More

പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്ന് ശശി തരൂരിനെ മാറ്റി

പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സാഹചര്യത്തിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. തരൂരിന് നിലവിൽ പാർട്ടിയിൽ മറ്റ് പദവികളൊന്നുമില്ല. പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ സ്ഥാപക ചെയർമാനായിരുന്നു തരൂർ.  നിലവിൽ പാർട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനായ പ്രവീൺ ചക്രവർത്തിയാണ്  ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ (എഐപിസി) പുതിയ ചെയർമാൻ. 2017 ആണ് രാഹുൽ ഗാന്ധിയുടെ ആശയത്തിൽ പ്രൊഫഷണൽസ്…

Read More

മണിപ്പുർ വിഷയത്തിൽ മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി

വംശീയകലാപം ആളിക്കത്തുന്ന മണിപ്പുരിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. കലാപം രൂക്ഷമായ മണിപ്പുരിൽ ബിജെപി നേതാക്കളെ ഉന്നമിട്ട് ഇംഫാൽ…

Read More

അരിക്കൊമ്പൻ ഫാൻസും ഹൈക്കോടതിയും എവിടെ? : ആഞ്ഞടിച്ച് ഡീൻ

ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിനു സമീപം കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായി ഡീൻ കുര്യാക്കോസ്. ഇത്രയും അക്രമകാരിയായ, ഇത്രയും ആളുകളെ കൊന്നടുക്കിയ, നാടിനു മുഴുവൻ അസ്വസ്ഥ സൃഷ്ടിക്കുന്ന കാട്ടാനയെ മെരുക്കാൻ കഴിവില്ലാത്ത ഒരു സമൂഹം കേരളത്തിൽ ഉണ്ടായിപ്പോയല്ലോ എന്നതിൽ ലജ്ജിക്കുന്നുവെന്ന് ഡീൻ  പ്രതികരിച്ചു. അരിക്കൊമ്പനെ പൊക്കിക്കൊണ്ടു നടന്ന ഫാൻസും ഹൈക്കോടതിയും ഇപ്പോൾ എവിടെയാണെന്നും ഡീൻ ചോദിച്ചു. ഡീൻ…

Read More

മോദിയുടെ നെഗറ്റീവ് പ്രചാരണം ഫലം കണ്ടില്ല; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് യതീന്ദ്ര, സർക്കാർ രൂപീകരിക്കും

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ തന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര രംഗത്ത്. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കി.  ‘ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഞങ്ങള്‍ എന്തും ചെയ്യും. കര്‍ണാടകയുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണം. മകനെന്ന നിലയില്‍ എന്റെ പിതാവ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ഒരു കര്‍ണാടക സ്വദേശിയെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതായിരുന്നുവെന്നാണ് എന്റെ വിലയിരുത്തല്‍….

Read More