
യുഎഇയിലെ പുതിയ മന്ത്രിമാർ ചുമതലയേറ്റു
പുതുതായി പ്രഖ്യാപിക്കപ്പെട്ട യു.എ.ഇ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനും മുന്നിലാണ് സത്യപ്രതിജ്ഞ നടന്നത്. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായും വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഉപ പ്രധാനമന്ത്രിയുടെ കൂടി ചുമതലയിലുമാണ് നിയമിതരായിരിക്കുന്നത്….