
ഒമാനിൽ വ്യാജ കറൻസികൾക്കെതിരെ നടപടിയുമായി അധികൃതർ
വ്യാജ കറൻസികൾ അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമെതിരെ സുരക്ഷ നടപടികൾ എടുക്കുകയും മുൻകരുതൽ ശക്തമാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് റോയൽ ഒമാൻ പൊലീസ്. ഇത് രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥക്ക് വലിയ ഭീഷണിയാണെന്നും സാമ്പത്തിക സമ്പ്രദായത്തിന്റെ ആത്മവിശ്വാസം കുറക്കുമെന്നും പണപ്പെരുപ്പം വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇത് കാരണമാക്കും. വ്യാജ കറൻസി അടക്കമുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിവും വിഭവങ്ങളുമുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൻ ബിൻ ഹബീബ് അൽ ഖുറൈഷി…