
ആലപ്പുഴ തകഴിയിലെ നവജാത ശിശുവിന്റെ മരണം ; ജനന സമയം കുട്ടി കരഞ്ഞിരുന്നുവെന്ന് അമ്മ പറഞ്ഞു , നിർണായക വെളിപ്പെടുത്തലുമായി ഡോക്ടർ
ആലപ്പുഴ തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്. ജനനസമയം കുട്ടി കരഞ്ഞിരുന്നുവെന്ന് അമ്മ സോന പറഞ്ഞതായി ഇവരെ പ്രവേശിപ്പിച്ച എറണാകുളം ആശുപത്രിയിലെ ഡോക്ടർ. വീടിന്റെ ടെറസിന്റെ സൺഷേഡിലും സ്റ്റെയർകേസിന് അടിയിലുമായി ഒരു ദിവസത്തോളം കുട്ടിയെ സൂക്ഷിച്ചെന്നും വെളിപ്പെടുത്തലുണ്ട്. കുട്ടി പൂർണ വളർച്ച എത്തിയിരുന്നുവെന്നാണ് ഫോറൻസിക് വിഭാഗം പറയുന്നത്. സോനയെ പ്രവേശിപ്പിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് വിവരം പൊലീസിന് കൈമാറിയത്. കുട്ടിക്കു പൂർണ വളർച്ച എത്തിയിരുന്നുവെന്നാണ് ഫോറൻസിക് വിഭാഗം പറയുന്നത്. സോനയെ അന്വേഷണ…