താജ്മഹലിൽ ജലാഭിഷേകവും കാവിക്കൊടി ഉയർത്തലും; യുവതിയെ കസ്റ്റഡിയിലെടുത്തു

താജ്മഹലിൽ ജലാഭിഷേകം നടത്തിയ യുവതി കസ്റ്റഡിയിൽ. സ്മാരകം ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് താജ്മഹലിൽ ജലാരാധന നടത്തുകയും കാവി പതാക ഉയർത്തുകയും ചെയ്തതിനാണ് വലതുപക്ഷ സംഘടനയായ അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി (എബിഎച്ച്എം) ബന്ധമുള്ള മീരാ റാത്തോഡിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുത്തത്. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും വീഡിയോകൾ പകർത്തിയ ആളെ ഞങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും സിഐഎസ്എഫ് അറിയിച്ചു. ഉടൻ തന്നെ യുവതിയെ പൊലീസിന് കൈമാറുകയും സംഭവത്തെക്കുറിച്ച് ഔപചാരികമായി പരാതി നൽകുകയും ചെയ്യുമെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു….

Read More

താജ്മഹൽ കാണാൻ എത്തിയ വിനോദ സഞ്ചാരിയെ അപമാനിച്ചു; ടൂറിസ്റ്റ് ഗൈഡ് അറസ്റ്റിൽ

ഭർത്താവിനൊപ്പം താജ്മഹൽ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരിയെ അപമാനിച്ച സംഭവത്തിൽ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റിൽ. മൻമോഹൻ ആര്യ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് യു.കെ സ്വദേശികളായ ദമ്പതികൾ ഡൽഹിയിൽ നിന്ന് ആഗ്രയിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് മൻമോഹൻ ആര്യ ദമ്പതികളെ സമീപിച്ച് അവരുടെ ഫോട്ടോ എടുക്കാമെന്ന് വാഗ്ദാനം ചെയ്തു. ഭർത്താവ് മുന്നോട്ട് നീങ്ങിയപ്പോൾ, ഇയാൾ വിനോദസഞ്ചാരിയുടെ ചിത്രങ്ങൾ എടുക്കാൻ തുടങ്ങുകയും അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പരിഭ്രമിച്ചുപോയ യുവതിയും ഭർത്താവും ഉടൻ തന്നെ താജ്മഹലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവം…

Read More

താജ്മഹലിന്റെ പേര് തേജോ മഹൽ എന്നാക്കി മാറ്റണം; ആഗ്രാ കോടതിയിൽ ഹർജി

താജ്മഹലിനെ ഹിന്ദു ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹർജി. ബുധനാഴ്ചയാണ് ഹർജി സമർപ്പിച്ചത്. താജ്മഹലിലെ എല്ലാ ഇസ്‌ലാമിക ആചാരങ്ങളും നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജി ഏപ്രിൽ ഒമ്പതിന് പരിഗണിക്കും. ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ അഭിഭാഷകൻ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. താജ്മഹൽ മുഗൾ ചക്രവർത്തിയായിരുന്ന…

Read More

‘താജ് മഹലിൽ ഉറൂസ് ആഘോഷം നിരോധിക്കണം, സൗജന്യ പ്രവേശനം വിലക്കണം’; ഹർജിയുമായി ഹിന്ദു മഹാസഭ

താജ് മഹലിൽ ഉറൂസ് നടത്തുന്നതിനെതിരെ ഹർജിയുമായി ഹിന്ദു മഹാസഭ. അഖില ഭാരത് ഹിന്ദു മഹാസഭയാണ് ആഗ്ര കോടതിയിൽ ഹർജി സമർപ്പിച്ചത്. താജ് മഹലിൽ ഉറൂസ് നടത്തുന്നത് തടയണമെന്നാണ് ആവശ്യം. ഒരു വിശുദ്ധന്റെ ശവകൂടീരത്തിൽ നടത്തുന്ന ചരമവാർഷിക ചടങ്ങിനെയാണ് ഉറൂസ് എന്ന് വിളിക്കുന്നത്. ഫെബ്രുവരി ആറിനും എട്ടിനും ഇടയിലാണ് ഇത്തവണ ഉറൂസ് ആചരിക്കുന്നത്. അന്നേദിവസങ്ങളിൽ താജ് മഹലിലേയ്ക്കുള്ള സൗജന്യ പ്രവേശനം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ജില്ലാ പ്രസിഡന്റായ സൗരഭ് ശർമയാണ് ഹർജി നൽകിയത്….

Read More