‘മാനസികപ്രയാസം കാരണം മാറി നിൽക്കുന്നു’; കാണാതായ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. ബുധനാഴ്ചയാണ് ചാലിബ് വീട് വിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. മാനസികപ്രയാസം കാരണം മാറി നിൽക്കുന്നുവെന്നായിരുന്നു പറഞ്ഞത്. താൻ തിരിച്ചുവരുമെന്നും ബസ് സ്റ്റാൻഡിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫായി. പിന്നീട് ചാലിബ് അർദ്ധരാത്രിയോടെ വീട്ടിൽ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍…

Read More