
‘പ്രിയദർശൻ ഒരു കുപ്പി വെളിച്ചെണ്ണ എന്റെ തലയിൽ ഒഴിച്ചു’; നടി തബു പറയുന്നു
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ തബുവിന് ലഭിച്ചു. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ സിനിമകളിലൂടെയാണ് തബു മലയാളികൾക്ക് പ്രിയങ്കരിയായത്. ഹിന്ദി സിനിമകളിലാണ് അന്നും ഇന്നും തബുവിനെ തേടി മികച്ച കഥാപാത്രങ്ങൾ വന്നത്. ഒടുവിൽ പുറത്തിറങ്ങിയ ക്രൂ എന്ന സിനിമ മികച്ച വിജയം നേടി. സംവിധായകൻ പ്രിയദർശന്റെ സിനിമകളിൽ തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് പ്രിയദർശനാണ്. ഹിന്ദിയിൽ വിരസത് എന്ന പ്രിയദർശൻ ചിത്രത്തിൽ തബു ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ സിനിമയിലെ അനുഭവങ്ങൾ…