
റിപ്പബ്ലിക് ദിന പരേഡ്; ഇക്കൊല്ലം കേരളത്തിന്റെ നിശ്ചലദൃശ്യമില്ല
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇക്കൊല്ലം അനുമതിയില്ല. പരേഡിലേക്കു തിരഞ്ഞെടുക്കപ്പെടാത്ത നിശ്ചലദൃശ്യങ്ങൾ ഈമാസം 23 മുതൽ 31 വരെ ചെങ്കോട്ടയിൽ നടക്കുന്ന ‘ഭാരത് പർവ്’ പരിപാടിയിൽ അവതരിപ്പിക്കാമെന്നാണു പ്രതിരോധ മന്ത്രാലയം നൽകിയ മറുപടി. ഇതിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല. പഞ്ചാബ്, ബംഗാൾ, ഡൽഹി സംസ്ഥാനങ്ങൾക്കും അനുമതിയില്ല. ഭാരത് പർവിൽ പങ്കെടുക്കില്ലെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണു കേന്ദ്രം നിർദേശിച്ചത്. കേരളം 10 ഡിസൈനുകൾ നൽകി. കേരളത്തിന്റെ…