കണ്ടെത്തിയതിൽ വച്ച് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക്ഹോൾ; താം ജാ ബ്ലൂ ഹോൾ
സമുദ്രത്തിലെ ഏറ്റവും ആഴമേറിയ കുഴിയാണ് താം ജാ ബ്ലൂ ഹോൾ. 2021ൽ മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയുടെ തെക്കുകിഴക്കൻ തീരത്തുള്ള ചേറ്റുമൽ ഉൾക്കടലിലാണ് താം ജാ ബ്ലൂ ഹോൾ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക് ഹോളാണിതെന്നാണ് ഗവേഷകർ പറയ്യുന്നത്. ഭൂമിയിൽ പൊടുന്നനെ ഗർത്തമുണ്ടാകുന്ന പ്രതിഭാസമാണ് സിങ്ക്ഹോൾ. താം ജാ’ ബ്ലൂ ഹോൾ സമുദ്രനിരപ്പിൽ നിന്ന് കുറഞ്ഞത് 1,380 അടി താഴെയാണ് എന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ ഈ സിങ്ക് ഹോളിന് ഇതിലും ആഴമുണ്ടെന്നാണ്…