പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 ഇന്ന്

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ഡല്‍ഹി അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്നു വിജയിച്ചാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമാക്കാനാകും. ആദ്യമത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ബംഗ്ലാദേശിനെ തകര്‍ത്തത്. ഇന്നും ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ കൂട്ടുകെട്ട് തുടര്‍ന്നേക്കും എന്നാണ് സൂചന. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സുമായി ഭേദപ്പെട്ട ഓപ്പണിങ് നേടിയ സഞ്ജു,…

Read More

‘സഞ്ജു നന്നായി കളിക്കണം, ഇല്ലെങ്കിൽ അവര്‍ അവനെ വീണ്ടും തഴയും’, സഞ്ജു സാംസണ് മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യൻ ടീം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 12ാം ഓവറിൽ തന്നെ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയത് മലയാളി താരം സഞ്ജു സാംസണാണ്. എന്നാലിപ്പോൾ സഞ്ജുവിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആദ്യ ടി20യില്‍ 19 പന്തില്‍ 29 റണ്‍സടിച്ച സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ ടീമില്‍ നിന്നൊഴിവാക്കുമെന്ന് ആകാശ് ചോപ്ര…

Read More

കോലിയുടെ റെക്കോഡ് സ്വന്തം പേരിലാക്കി ഹാര്‍ദിക് പാണ്ഡ്യ

ബംഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ സിക്‌സോടെ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡാണ് ഹാര്‍ദിക്ക് സ്വന്തം പേരിലാക്കിയത്. ഹാര്‍ദിക് കളിയിൽ ബൗളിം​ഗിലും ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. ബൗളിങ്ങില്‍ നാലോവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം എടുത്തത്. തുടര്‍ന്ന് 128 വിജയലക്ഷ്യത്തിലേക്ക് കുതിച്ച ഇന്ത്യക്കായി 16 പന്തുകളില്‍ പുറത്താവാതെ 39 റണ്‍സും നേടി. രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതമായിരുന്നു ഇത്. അവസാനം സിക്‌സറിടിച്ച്‌…

Read More

‘പുതിയ കളിക്കാരെ കൊണ്ടുവരാനുള്ള സമയമാണിത്’ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ടി20-യില്‍ നിന്നും ടെസ്റ്റില്‍ നിന്നുമാണ് ഷാക്കിബ് അല്‍ ഹസന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഷാക്കിബ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ടി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി അറിയിച്ച ഷാക്കിബ്, അടുത്ത മാസം മിര്‍പുരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനും ആ​ഗ്രഹിക്കുന്നതായി വ്യക്തമാക്കി. സുരക്ഷാകാരണങ്ങൾകൊണ്ട് മിര്‍പുരിലെ മത്സരം നടന്നില്ലാ എങ്കിൽ വെള്ളിയാഴ്ച…

Read More

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടു; പര്യടനം നവംബറില്‍

2024 നവംബറില്‍ നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടു. ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തുന്നത് ടി20 പരമ്പരയിലുള്ള നാല് മത്സരങ്ങൾക്കായാണ്. ബി.സി.സി.ഐ.യും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും (സി.എസ്.എ.) ചേര്‍ന്ന സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞദിവസമാണ് ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകളുമായുള്ള ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സമയവിവരപ്പട്ടിക ബി.സി.സി.ഐ. പ്രഖ്യാപിച്ചത്. ഡര്‍ബനിലെ കിങ്‌സ്‌മെഡ് സ്റ്റേഡിയത്തിൽ നവംബര്‍ 7 നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം. രണ്ടാമത്തെ മത്സരം ഖെബേഹയിലെ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ വച്ച് നവംബര്‍ 10ന് നടക്കും….

Read More