
ടി20 ലോകകപ്പ് ഫൈനലിന്റെ ഗതിമാറ്റി പന്തിന്റെ തന്ത്രം; വെളിപ്പെടുത്തലുമായി രോഹിത് ശർമ
ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമകളാണ് ടി 20 ലോകകപ്പ് ഫൈനല്‍ സമ്മാനിച്ചത്. വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയും, സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചുമെല്ലാം കിരീടപോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തളയ്ക്കാൻ ഇന്ത്യയെ സാഹായിച്ച ഘടകങ്ങളായിരുന്നു. എന്നാൽ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച മറ്റൊരാളുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗതെത്തിയിരിക്കുകയാണ് അന്നത്തെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ. ഫൈനൽ മത്സരത്തിന്റെ ഗതി മാറ്റിയത് ഋഷഭ് പന്തിന്റെ തന്ത്രമാണെന്ന് രോഹിത് ശര്‍മ പറയുന്നു. മത്സരത്തിന്റെ ഒരുഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സ് എടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാമായിരുന്നു….