ടി20യില്‍ ഡേവിഡ് മില്ലറിന് 500ന്റെ തിളക്കം; നേട്ടത്തിലെത്തുന്ന ആറാമത്തെ താരം

ടി20യില്‍ അഞ്ഞൂറ് മത്സരങ്ങള്‍ തികച്ച് ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റര്‍ ഡേവിഡ് മില്ലര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് മില്ലര്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനെതിരായ മത്സരത്തിലാണ് ബാര്‍ബഡോസ് റോയല്‍സ് താരമായ മില്ലര്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. ടി20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് (684 മത്സരങ്ങള്‍), ഡ്വെയ്ന്‍ ബ്രാവോ (582 മത്സരങ്ങള്‍), പാകിസ്ഥാന്‍ ബാറ്റര്‍ ഷൊയ്ബ് മാലിക് (542 മത്സരങ്ങള്‍), വിന്‍ഡീസ് ഓള്‍റൗണ്ടര്‍മാരായ…

Read More

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്. മൂന്നാം ടി20യില്‍ എട്ട് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം പിടിച്ചെടുത്തത്. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം മത്സരം 30 റണ്‍സിനും വിജയിച്ച വിന്‍ഡീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടി20യില്‍ മഴ കാരണം 13 ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 13 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ വിന്‍ഡീസ് 9.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 24 പന്തില്‍ പുറത്താകാതെ…

Read More

ടി20 പരമ്പര കിവീസിന്; യുഎഇയെ 32 റൺസിന് തോൽപിച്ചു

ദുബൈയിൽ നടന്ന ടി 20 പരമ്പര 2-1 ന് ന്യൂസിലൻഡ് സ്വന്തമാക്കി. ഇന്നലെ നടന്ന മൽസരത്തിൽ യുഎഇയെ 32 റൺസിന് തോൽപിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് നേടിയ 166 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ യുഎഇക്ക് ആയില്ല. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് യുഎഇയുടെ സ്കോർ. ഒരു സിക്സറും നാല് രണ്ട് ബൗണ്ടറിയുമടക്കം പുറത്താകാതെ 24 റൺസ് എടുത്ത മലയാളിതാരം ബാസിൽ ഹമീദും, 36 പന്തിൽ നിന്ന് 42…

Read More

ഇന്ത്യ-വെസ്റ്റിൻഡീസ് ട്വനറി-20 പരമ്പര ; ഇന്ത്യയ്ക്ക് ഇന്ന് നിർണായകം, തോറ്റാൽ പരമ്പര നഷ്ടം

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഗയാനയില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. പരമ്പയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. തോറ്റാല്‍ ട്വന്റി-20 പരമ്പര നഷ്ടമാകും. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവത്തില്‍ ടോപ് ഓര്‍ഡറില്‍ അവസരം ലഭിച്ച യുവതാരങ്ങളായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണും ബാറ്റിംഗില്‍ നിരാശപ്പെടുത്തുന്നതാണ് ഇന്ത്യയുടെ ആശങ്ക.ഏകദിന ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ യുവതാരങ്ങളുടെ മങ്ങിയ…

Read More

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

സൂര്യകുമാര്‍ യാദവ്-വിരാട് കോലി ബാറ്റിംഗ് വെടിക്കെട്ടില്‍ മൂന്നാം ടി20 ആറ് വിക്കറ്റിന് വിജയിച്ച് ഓസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ ഓസീസ് മുന്നോട്ടുവെച്ച 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ നേടി. സൂര്യ 36 പന്തില്‍ 69 ഉം കോലി 48 പന്തില്‍ 63 ഉം റണ്‍സ് നേടി. ആദ്യ ടി20 ഓസീസ് ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ വിജയിച്ചാണ് രോഹിത് ശര്‍മ്മയുടെ ടീം പരമ്പര…

Read More