ടി-20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ ; ചരിത്ര നേട്ടവുമായി റാഷിദ് ഖാൻ

ടി-20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എം ഐ കേപ്‌ടൗണിനായി കളിക്കുന്ന റാഷിദ് പാള്‍ റോയല്‍സ് താരം ദുനിത് വെല്ലാലെഗയെ പുറത്താക്കിയാണ് ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായത്. 631 വിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വയിന്‍ ബ്രാവോയെ പിന്നിലാക്കിയ റാഷിദ് 26-ാം വയസിലാണ് 632 വിക്കറ്റുമായി ഒന്നാം സ്ഥാനത്തെത്തിയത്. 461 മത്സരങ്ങളില്‍ നിന്നാണ് റാഷിദ് 632 വിക്കറ്റ് വീഴ്ത്തിയത്. ബ്രാവോയെക്കാള്‍ 89 മത്സരങ്ങള്‍ കുറച്ചു…

Read More