
കുഞ്ഞുങ്ങൾ കൂട്ടം തെറ്റിയാൽ ഇനി ആശങ്ക വേണ്ട; സന്നിധാനത്ത് ടാഗ് സംവിധാനവുമായി പൊലീസ്
അയ്യപ്പ ദർശനത്തിനെത്തുന്ന എല്ലാ കുഞ്ഞ് കൈകളിലും ഒരു വളയമുണ്ടായിരിക്കും. ഇത്, കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങൾക്ക് മനസ്സമാധാനമേകുന്ന ഒരു രക്ഷാ വളയമാണ്. അതായത് ശബരിമലയിൽ കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാൽ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാൻ കേരളാ പൊലീസിന്റെ ടാഗ് സംവിധാനം സഹായമാകും. കേരള പൊലീസാണ് കുഞ്ഞു കൈകളിൽ ഈ വളയമിടുന്നത്. ഒറ്റ നോട്ടത്തിൽ ഒരു വാച്ചാണെന്ന് തോന്നും. എന്നാൽ ഇതിൽ ചില എഴുത്തുകളും അക്കങ്ങളും കാണാം. കുഞ്ഞിന്റെ ഒപ്പമുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവയാണ് വളയത്തിൽ…