സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫെല്‍ തട്ടില്‍. 1989 ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച മാർ റാഫേൽ തട്ടിൽ 2010ലാണ് തൃശ്ശൂർ‍ സഹായ മെത്രാനാകുന്നത്. നിലവിൽ ഷംഷാബാദ് രൂപയുടെ ബിഷപ്പ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം.

Read More

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിറോ മലബാർ സഭയുടെ ആസ്ഥാനം സന്ദർശിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിറോ മലബാർ സഭയുടെ ആസ്ഥാനം സന്ദർശിച്ചു. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. മുൻ നിശ്ചയപ്രകാരം എൻഡിഎയുടെ സ്നേഹയാത്രയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ന് മുതൽ സ്നേഹയാത്ര ആരംഭിക്കുകയാണെന്ന് ജോർജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദേശവുമായാണ് സ്നേഹയാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു. സ്നേഹയാത്രയിൽ രാഷ്ട്രീയമില്ലെന്നും ക്രിസ്തുമസ് ആശംസകൾ എല്ലാവീടുകളിലും അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ സമരസത, പരസ്പര ഐക്യം, സൗഹാര്‍ദ്ദം എന്നിവ ഊട്ടിയുറപ്പിക്കുകയാണ്…

Read More