
സൗദി അറേബ്യയുടെ പിന്തുണ തങ്ങളെ ശക്തരാക്കുന്നുവെന്ന് സിറിയൻ പ്രസിഡൻ്റ്
സിറിയൻ ജനതയുടെ ഇച്ഛാശക്തിയെയും രാജ്യങ്ങളുടെ ഐക്യത്തെയും അഖണ്ഡതയെയും പിന്തുണക്കാൻ സൗദി അറേബ്യ പുലർത്തുന്ന താൽപര്യം ഞങ്ങളെ ശക്തരാക്കുന്നുവെന്ന് സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറഅ് പറഞ്ഞു. സൗദി സന്ദർശന വേളയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോട് നന്ദി അറിയിച്ചു. സിറിയയെയും അവിടത്തെ ജനങ്ങളെയും പിന്തുണ ക്കാനും രാജ്യത്തിന്റെ സ്ഥിരതയും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാനുമുള്ള യോഗങ്ങളിൽനിന്ന് സൗദി അറേബ്യ പുലർത്തുന്നത് ആത്മാർഥമായ താൽപര്യമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾ തമ്മിലുള്ള…