
തുർക്കി-സിറിയ അതിർത്തിയിൽ വീണ്ടും ഭൂകമ്പം; തീവ്രത 6.3
തുർക്കി- സിറിയ അതിർത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം. 6.3 തീവ്രത രേഖപ്പെടുത്തിയെന്നു യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്സി) അറിയിച്ചു. ഭൂചലനത്തിൽ മൂന്നുപേർ മരിച്ചു . 680 പേർക്ക് പരിക്കേറ്റു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾക്ക് ഹതായ് പ്രവിശ്യയിലുണ്ടായ ഭൂചലനം തിരിച്ചടിയായി. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പേരാണ് രാത്രിയിൽ വീട് വിട്ട് തുറസായ സ്ഥലങ്ങളിൽ അഭയം തേടിയത് രണ്ടാഴ്ച മുന്പുണ്ടായ ഭൂകന്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവിലെ ടെൻറുകളിൽ…