
സിറിയയ്ക്ക് അടിയന്തര സഹായം ; ഖത്തറിൽ നിന്നുള്ള വിമാനം ഡമാസ്കസിൽ
സിറിയക്ക് അടിയന്തര സഹായം വഹിച്ചുള്ള ഖത്തരി വിമാനം തലസ്ഥാന നഗരിയായ ഡമസ്കസിലെത്തി. പ്രസിഡന്റ് ബശ്ശാറുൽ അസദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുപിന്നാലെ ആരംഭിച്ച എയർ ബ്രിഡ്ജിലൂടെ തുർക്കിയ വഴി വിവിധ ഘട്ടങ്ങളിലായി ഖത്തർ സഹായമെത്തിച്ചെങ്കിലും ഡമസ്കസിലൂടെ നേരിട്ടുള്ള സഹായം ആദ്യമായാണ്. ഡമസ്കസ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായം ഉള്‍പ്പെടെയാണ് എത്തിച്ചത്. തിങ്കളാഴ്ച അൽ ഉദയ്ദ് എയർബേസിൽ നിന്നും പുറപ്പെട്ട അമിരി വ്യോമസേന വിമാനം ഡമസ്കസിലിറങ്ങി. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ ആംബുലന്‍സുകള്‍, ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. ഡമസ്കസ്…