സിന്തറ്റിക് ലഹരിമരുന്നുമായി വ്ലോഗര്‍ പടിയില്‍

കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ചു വില്പന നടത്തിവന്ന വ്ലോഗര്‍ കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) അറസ്റ്റിലായി. മറ്റൂരില്‍ വെച്ച്‌ എക്സൈസ് സംഘം പിടികൂടുമ്ബോള്‍ 2.781 ഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ് എന്നിവയാണ് കൈവശം ഉണ്ടായിരുന്നത്. ഇവര്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടര്‍ സിജോ വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ ടി.വി. ജോണ്‍സണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രജിത്ത് ആര്‍. നായര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എം. തസിയ, ഡ്രൈവര്‍ സജീഷ്…

Read More