
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്: 3 സീറ്റുകൾ എൽ.ഡി.എഫിന്
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലെ ഫലം പ്രഖ്യപിച്ചു. 3 സീറ്റുകൾ എൽ.ഡി.എഫിന് ലഭിച്ചു. എ.കെ.പി.സി.ടി.എ രണ്ട് സീറ്റ് നേടിയപ്പോൾ എ.കെ.ജി.സി.ടി.എ ഒരു സീറ്റിൽ വിജയിച്ചു. ഒരു സീറ്റിൽ ബി.ജെ.പി യുടെ പ്രതിനിധിയായ ടി.ജി വിനോദ് കുമാർ വിജയിച്ചു. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ സീറ്റ് നേടുന്നത്. പാലോട്ട് ബൊട്ടാണിക്കൽ ഗാർഡനിലെ സയന്റിസ്റ്റാണ് വിനോദ്കുമാർ. 12 സീറ്റുകളാണ് സിൻഡിക്കേറ്റിൽ ആകെയുള്ളത്. ഇതിൽ 3 സീറ്റുകളിലേക്ക് ഇടത് പ്രതിനിധികൾ എതിരില്ലാത വിജയിച്ചിരുന്നു. ബാക്കിയുള്ള 9 സീറ്റുകളിലേക്കാണ്…