കേരള സർവകലാശാലയിലെ സംഘർഷം; അന്വേഷിക്കാൻ സിൻഡിക്കേറ്റ് സമിതി

കേരള സർവകലാശാല സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അലങ്കോലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ സിൻഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി. ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ള രേഖകളും സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇക്കാര്യങ്ങൾ അന്വേഷിക്കുന്നതിന് സിൻഡിക്കേറ്റിന്റെ വിദ്യാർഥി അച്ചടക്ക സ്ഥിരംസമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് നടത്തിയതിൽ പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ, ഔദ്യോഗികമായി ചുമതലപ്പെടുത്താത്തവർ ഹാളിൽ പ്രവേശിച്ചെങ്കിൽ ആരാണ് അതിന് ഉത്തരവാദി എന്നീ കാര്യങ്ങൾ അന്വേഷിക്കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ,…

Read More