
ഫ്രാൻസിൽ ജൂത സിനഗേഗിന് മുൻപിൽ സ്ഫോടനം; അക്രമിയെ പൊലീസ് പിടികൂടി
തെക്കന്‍ ഫ്രാന്‍സിലെ ജൂത സിനഗോഗിന് മുന്‍പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പിടി കൂടി ഫ്രെഞ്ച് പൊലീസ്. ശനിയാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസുകാർക്കെതിരെ വെടിയുതിർത്ത അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തിയാണ് പിടികൂടിയത്. നിമേസ് നഗരത്തിന് സമീപത്ത് വച്ചായിരുന്നു അറസ്റ്റ്. തെക്കൻ ഫ്രാൻസിലെ ബെത്ത് യാക്കോബ് സിനഗോഗിന് പുറത്തുണ്ടായ സ്ഫോടനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്ഫോടനം ഭീകരാക്രമണമെന്ന നിഗമനത്തിലാണെന്നാണ് അധികൃതരുള്ളത്. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദർശിച്ചു. സ്ഫോടനത്തിന്…