
യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; വിധി നിർണയിക്കുന്ന സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന്‍റെ മുന്നേറ്റം
ട്രംപ് ഇതുവരെ 230 ഇലക്ടറൽ വോട്ടുകൾ നേടിയതായാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിന് 200 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ ആറിലും ട്രംപാണു മുന്നിൽ. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ഇതിൽ ഏറെ നിർണായകമായ നോർത്ത് കരോലിനയിൽ ട്രംപ് ജയിച്ചു. ജോർജിയയിലും ട്രംപ് ജയത്തിനരികെയാണ്. അരിസോന, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്….