ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി; പത്ത് വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ചബ്ര ടൗണിലാണ് സംഭവം. ആദിൽ എന്ന കുട്ടിയാണ് മരിച്ചത്. ഇളയ സഹോദരന് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാലിലാണ് ആദിൽ കളിച്ചുകൊണ്ടിരുന്നത്. മറ്റ് കുട്ടികൾക്കൊപ്പം ഊഞ്ഞാലിൽ ആടുന്നതിനിടെ കയർ ആദിലിന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കുട്ടി ഛർദിക്കുകയും ബോധരഹിതനാവുകയും ചെയ്തതായി ചബ്ര സ്റ്റേഷനിലെ എസ്ഐ ചുട്ടൻ ലാൽ പറഞ്ഞു.  പൊലീസ് സ്ഥലത്തെത്തി ആദിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക്…

Read More

ഊഞ്ഞാലിൽനിന്നു വീണ് കമ്പികളുടെ അടിയിൽ കുരുങ്ങി; 5 വയസ്സുകാരന് ദാരുണാന്ത്യം

ഇരുമ്പ് ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലിൽനിന്നാണ് വീണത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബാംഗങ്ങൾക്കൊപ്പം നിഹാൽ ഇവിടെയെത്തിയത്. കുട്ടികൾക്കായി തയാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ നിഹാൽ തെറിച്ച് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More