കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര ; യൂട്യൂബർ സഞ്ജു ടെക്കിക്ക് എതിരായ കുറ്റപത്രം സമർപ്പിച്ചു

കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി, സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്‍കി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് കുറ്റപത്രം നല്‍കിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ഇവര്‍ക്കെതിരെ പ്രൊസിക്യൂഷൻ നടപടികളും ആരംഭിച്ചു. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈകുറ്റത്തിന് മൂന്ന് മാസം…

Read More

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജുവിന്റെ കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും

സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാറും തൽക്കാലത്തേക്ക് യൂട്യൂബർ സഞ്ജുവിന് നഷ്ടമാകും. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആർടിഒ അറിയിച്ചു. ഉച്ചക്ക് കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസ്സറും ആലപ്പുഴ മജിസ്ട്രേറ്റ് കോടതിക്ക് എൻഫോഴ്‌സ്‌മെൻറ് ആർടിഒ കൈമാറും. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി. നിലവിൽ ആർടിഒയുടെ കസ്റ്റഡിയിലുള്ള കാർ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാർക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിൻറെ ഭാഗമായാണ് കേസ്…

Read More

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ ; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി, സർക്കാരിന് നിർദേശം നൽകി

പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച പരി​ഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, ഹരിശങ്കർ വി…

Read More

നീന്തല്‍കുളത്തില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ച സംഭവം; ഹോട്ടല്‍ ജീവനക്കാര്‍ക്ക് ശിക്ഷ വിധിച്ചു

ദുബായിലെ ഹോട്ടലിലെ നീന്തല്‍കുളത്തില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഹോട്ടല്‍ മാനേജര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് 10,000 ദിര്‍ഹം വീതം പിഴയും രണ്ടുമാസം തടവും ശിക്ഷയുമാണ് ദുബൈ കോടതി വിധിച്ചത്.കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് ദുബായിലെ അല്‍ ബര്‍ഷ ഹൈറ്റ്‌സില്‍ നടന്ന സംഭവത്തിലാണ് ദുബായ് അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്. പിഴ കൂടാതെ മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് മുഴുവന്‍ പ്രതികളും ചേര്‍ന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷം ദിര്‍ഹം നല്‍കണമെന്നും കോടതി…

Read More