
ആഹാ! ഉഗ്രൻ ഐടിയ; ട്രാഫിക് ബ്ലോക്കൊന്നും ഇനി ഒരു പ്രശ്നമേയല്ല, ഞങ്ങൾ നീന്തിക്കോളാം
രാവിലെ ജോലിക്ക് പോകുമ്പോൾ ട്രാഫിക്ക് ജാമിൽ പെടുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്, അല്ലെ? മിനിറ്റുകളല്ല ചിലപ്പോൾ മണിക്കൂറുകൾ തന്നെ ട്രാഫിക്ക് ബ്ലോക്കിൽ കിടക്കേണ്ടി വരും. എന്നാൽ സ്വിറ്റ്‌സർലൻഡുകാർ ഈ പ്രശ്നം പരിഹരിക്കാനായി ഒരു അടിപ്പൊളി ഐഡിയ കണ്ടുപിച്ചിട്ടുണ്ട്. റോഡിലെ ട്രാഫിക് ബ്ലോക്കിലൂടെ പോകുന്നതിലും എളുപ്പം എന്ന് കരുതി ഇവർ ചെയ്യുന്നത് നീന്തി ജോലിക്ക് പോവുക എന്നതാണ്. സ്വിറ്റ്‌സർലൻഡിൻ്റെ തലസ്ഥാനമായ ബേണിലാണ് ആളുകൾ നീന്തി ജോലിക്ക് പോകുന്നത്. പ്രത്യേകിച്ച് വേനൽക്കാലമായാൽ ഇവിടെ പ്രദേശവാസികളും വിനോദസഞ്ചാരികളും എല്ലാം നീന്താൻ…