40 രൂപയുടെ ഉപ്പുമാവിന് വില120 , ഇഡ്ഡലിക്ക് 120 … സ്വിഗ്ഗിയുടെ സൊമാറ്റോയുടെയും “പകൽക്കൊള്ള’ തുറന്നുകാട്ടി യുവാവ്
തിരക്കേറിയ ജീവിതത്തിനിടയിൽ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയുടെ സേവനം ആശ്രയിക്കുന്നവർ ധാരാളമാണ്. വിഭവങ്ങൾക്ക് ഇവരുടെ ആപ്പുകളിൽ കൊടുത്തിരിക്കുന്ന വിലയും ഡെലിവറി ചാർജുമാണ് ഈടാക്കുന്നത്. നിങ്ങൾ പതിവായി ഓൺലൈൻ ഫുഡ് ഡെലിവറി ആശ്രയിക്കുന്ന വ്യക്തിയാണെങ്കിലും അല്ലെങ്കിലും സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന വിലയും റസ്റ്ററന്‍റിലെ വിലയും തമ്മിൽ എപ്പോഴെങ്കിലും താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ? യഥാർഥത്തിൽ റസ്റ്ററന്‍റ് ഈടാക്കുന്ന വിലയേക്കാൾ കൂടുതലാണ് സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ ഈടാക്കുന്നത്. ചിലപ്പോൾ മൂന്നിരട്ടി വിലവരെ കന്പനികൾ ഈടാക്കുന്നു….