
ചിലർ പറഞ്ഞത് പച്ചക്കള്ളങ്ങൾ..; മഞ്ജു, സംയുക്ത, ഭാവന, പൂർണിമ, ഗീതു എന്നിവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന്റെ കാരണങ്ങൾ പറഞ്ഞ് ശ്വേതാ മേനോൻ
മഞ്ജു വാര്യർ, സംയുക്ത വർമ, ഭാവന, പൂർണിമ ഇന്ദ്രജിത്, ഗീതു മോഹൻദാസ് എന്നിവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന്റെ കാരണങ്ങൾ നടി ശ്വേതാ മേനോൻ തുറന്നുപറഞ്ഞത് വൻ തരംഗമായി മാറി. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശ്വേത തന്റെ മനസിലുള്ളതും താൻ അനുഭവിച്ചതും മനസിലാക്കിയതുമായി കാര്യങ്ങൾ തുറന്നുപറഞ്ഞത്. ഇവരിൽ ചില നുണകളാണു തനിക്കു ദഹിക്കാതെ വന്നതെന്നും അതുകൊണ്ടാണ് ഈ കൂട്ടത്തിൽ നിന്നു പുറത്തുകടന്നതെന്നും ശ്വേത പറയുന്നു. ”നമ്മുടെ കാഴ്ചപ്പാട് മാറി. ഞാൻ ഒരു സൈനികന്റെ മകളാണ്. എനിക്ക് നേരേ…