സ്വീഡിഷ് പൗരൻമാരെ ഇറാനിൽ നിന്ന് മോചിപ്പിക്കാൻ സഹായം ; ഒമാൻ സുൽത്താനെ നന്ദി അറിയിച്ച് സ്വീഡൻ രാജാവ്
ഇറാനിൽ നിന്ന് രണ്ട് സ്വീഡിഷ് പൗരന്മാരെ മോചിപ്പിക്കൻ ഇടപെടൽ നടത്തിയതിന് സുൽത്താനെ നന്ദി അറിയിച്ച് സ്വീഡൻ രാജാവ്. കഴിഞ്ഞ ദിവസമാണ് സ്വീഡൻ രാജാവായ കേൾ പതിനാറാമൻ ഗുസ്താഫ് സുൽത്താനെ ഫോണിൽ വിളിച്ചത്. രണ്ട് സ്വീഡിഷ് പൗരന്മാരെ മോചിപ്പിക്കാനും അവരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനും തന്റെ രാജ്യവും ഇറാനും തമ്മിൽ ധാരണയിലെത്താൻ ഒമാൻ നടത്തിയ ശ്രമങ്ങൾക്ക് രാജാവ് സുൽത്താനോട് നന്ദി പറഞ്ഞുവെന്ന് ഒമാൻ ഏജൻസി റിപ്പോർട്ട് ചെയ്തു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഒമാൻ നടത്തിയ…