
അമിതമായി രാത്രിയിൽ വിയർക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
രാത്രികാലങ്ങളിൽ അമിതമായി വിയർക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൂടുള്ള സമയത്ത് ശരീരം വിയര്‍ക്കുന്നത് ടോക്സിനുകളെ പുറന്തളുന്നതിനാണ്. ഇതു ശരീരത്തിന് സംരക്ഷണമൊരുക്കുന്നു. വേനലിൽ രാത്രിയില്‍ വിയര്‍ക്കുന്നവരാണ് മിക്കവരും. എന്നാല്‍ രാത്രികാലങ്ങളിലുണ്ടാകുന്ന അമിത വിയര്‍പ്പ് ചില രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതേസമയം, ആര്‍ത്തവ വിരാമം, ശരീരത്തിലെ അണുബാധ, മരുന്നുകൾ, ബെഡ്റൂമിലെ അമിതയളവിലുള്ള ചൂട് എന്നിവയെല്ലാം രാത്രിയിൽ വിയര്‍ക്കാൻ കാരണമാകുന്നു. തലച്ചോറിലെ ഹൈപ്പോതലാമസാണ് ശരീരത്തിന്റെ താപനില നിയന്ത്രണ കേന്ദ്രം. ചർമത്തിലെ നാഡീകോശങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഹൈപ്പോതലാമസിലേക്ക് നല്കുന്ന ഭാഗമാണ്…