
മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ തിങ്കളാഴ്ച; മുഖ്യമന്ത്രി ആരായിരിക്കുമെന്നതില്‍ സസ്‌പെന്‍സ് തുടരുന്നു
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ മഹാവിജയത്തിന് പിന്നാലെ മഹായുതി സഖ്യം സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് കടക്കുന്നു. ബി.ജെ.പി. നയിക്കുന്ന മഹായുതി സഖ്യത്തില്‍നിന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. അതേസമയം, മുഖ്യമന്ത്രി ആരായിരിക്കുമെന്നതില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. മിന്നുംജയം നേടിയ പശ്ചാത്തലത്തില്‍ ബി.ജെ.പി.യില്‍നിന്ന് ദേവേന്ദ്ര ഫഡ്‌നവിസ് തന്നെ മുഖ്യമന്ത്രി പദത്തിലെത്താനാണ് കൂടുതല്‍ സാധ്യത. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച നടക്കുമെന്ന് ശിവസേന ഷിന്ദേ വിഭാഗം നേതാവ് ദീപക് കെസാര്‍ക്കര്‍ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമായിരിക്കും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത്…