
എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും പറയില്ല: സ്വാതി റെഡ്ഡി
മലയാളിക്കും പ്രിയപ്പെട്ട നടിയാണ് സ്വാതി റെഡ്ഡി. ആമേൻ എന്ന് ചിത്രമാണ് സ്വാതിയെ മലയാളികൾക്കിടയിൽ സുപരിചിതയാക്കിയത്. താരത്തിന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള വാർത്തകളാണ് ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്. ഒരു വർഷത്തിലേറെയായി സ്വാതിയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാണ്. വിവാഹ ചിത്രങ്ങളും ഭർത്താവിന്റെ ചിത്രങ്ങളും സ്വാതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് ഡിലീറ്റ് ചെയ്തത് മുതലാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തുന്നു എന്ന ചർച്ചകൾ സജീവമായത്. 2018 ലാണ് സ്വാതിയും വികാസ് വാസുവും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭർത്താവിനൊപ്പം സ്വാതി വിദേശത്തേക്ക് പോയിരുന്നു….