കേജ്‌രിവാളിന്റെ വീടിന് മുൻപിൽ മാലിന്യം തള്ളി സ്വാതി മലിവാള്‍; കേസെടുത്ത് പൊലീസ്

വികാസ്പുരിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നെത്തിച്ച ഒരു ലോഡ് മാലിന്യം ഫിറോസ് ഷാ റോഡിലെ അരവിന്ദ് കേജ്‌രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധം. നേതൃത്വം നൽകിയത് എഎപിയുമായി ഇടഞ്ഞു നിൽക്കുന്ന രാജ്യസഭ എംപി സ്വാതി മലിവാൾ‌. നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിനെതിരെ ആയിരുന്നു പാർട്ടി എംപിയുടെ പ്രതിഷേധം. ‘വികാസ്പുരിയിൽ അനധികൃതമായി മാലിന്യ നിക്ഷേപം നടക്കുന്നതിനെതിരെ പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. വനിതകൾ നടത്തുന്ന ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കാനാണ് അവിടെയെത്തിയത്. കേജ്‌രിവാൾ ജനങ്ങൾക്കു നൽകിയ ഈ സമ്മാനം എന്തു ചെയ്യണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കാനാണ്…

Read More

അതിഷിക്കെതിരായ പരാമർശം; സ്വാതി മലിവാളിനോട് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി

നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരായ പരാമർശത്തിന് പിന്നാലെ പാർട്ടി എംപി സ്വാതി മലിവാളിനോട് രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി. അതിഷിയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സ്വാതി മലിവാൾ രംഗത്തെത്തിയിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കൾ എന്നായിരുന്നു സ്വാതിയുടെ വിമർശനം. ‘ഡൽഹിക്ക് അത്രമേൽ ദൗർഭാഗ്യകരമായ ദിനമാണ് ഇന്ന്. അതിഷിയെ പോലൊരു സ്‌ത്രീയെ ഡൽഹി മുഖ്യമന്ത്രിയാക്കാൻ പോകുന്നു. ഭീകരവാദിയായ അഫ്‌സൽ ഗുരുവിനെ വധശിക്ഷയിൽ…

Read More

ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവയ്ക്കില്ല; പാർട്ടി നേതൃത്വവുമായി ഒത്തുതീർപ്പിനില്ലെന്ന് സ്വാതി മലിവാൾ

ആം ആദ്മി പാർട്ടിയിൽ നിന്നും താൻ രാജിവയ്ക്കില്ലെന്ന് സ്വാതി മലിവാൾ എംപി. എന്നാൽ പാർട്ടി നേതൃത്വവുമായി ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും സ്വാതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് സ്വാതി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഞാൻ സത്യം പറഞ്ഞില്ലെങ്കിൽ, ഒരുപക്ഷേ പാർട്ടിയുമായുള്ള ബന്ധം നന്നാകുമായിരുന്നു. വലിയ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. അത് ഞാൻ മനസിലാക്കുന്നു. ഞാൻ എന്നെത്തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷേ ഒരു വഴിയുമില്ല. ഇരയെ അപമാനിക്കുകയാണ് അവർ ചെയ്തത്. ആം…

Read More

ധ്രുവ് റാഠിയുടെ വിഡിയോ വന്നതോടെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഇരട്ടിയായി: സ്വാതി മലിവാൾ

ആംആദ്മി പാർട്ടി നേതാക്കളും അണികളും ചേർന്ന് നുണപ്രചാരണം നടത്തുന്നതിനാൽ തനിക്കെതിരേ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാൾ എംപി. ബിഭവ് കുമാർ കേസിൽ യുട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായ വീഡിയോ ചെയ്ത് പോസ്റ്റ് ചെയ്തതോടെ ഭീഷണി ഇരട്ടിയായെന്നും സ്വാതി ആരോപിച്ചു. ‘എന്റെ പാർട്ടിയായ ആംആദ്മി പാർട്ടിയുടെ നേതാക്കളും അണികളും ചേർന്ന് നടത്തുന്ന വ്യക്തിഹത്യാ ക്യാംപെയ്നെത്തുടർന്ന് എനിക്ക് നിരന്തരം ബലാത്സംഗ, വധ ഭീഷണികൾ ലഭിക്കുന്നുണ്ട്. യുട്യൂബർ ധ്രുവ് റാഠി എനിക്കെതിരേ ഏകപക്ഷീയമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം…

Read More

തന്നെ മർദിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ച് സ്വാതി മലിവാൾ

മേയ് 13ന് ബിഭവ് കുമാർ തന്നെ മർദിക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ച് എ.എ.പിയുടെ രാജ്യസഭ എം.പി സ്വാതി മലിവാൾ. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ സ്വാതിയെ പി.എ മർദിച്ചുവെന്ന് പറയുന്ന ദിവസം താൻ വീട്ടിലുണ്ടായിരുന്നില്ല എന്നാണ് കെജ്രിവാൾ പറഞ്ഞത്. എന്നാൽ ഇത് അസത്യമാണെന്നാണ് സ്വാതി ന്യൂസ് ഏജൻസിയായ എൻ.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ​മേയ് 13ന് രാവിലെ ഒമ്പതു മണിയോടെയാണ് താൻ കെജ്‍രിവാളിന്റെ വീട്ടിലെത്തിയത്. സ്വീകരണ മുറിയിലിരിക്കണമെന്നും കെജ്രിവാൾ…

Read More

സ്വാതി മലിവാളിന്റെ പരാതി ; കെജ്രിവാളിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

ആം ആദ്മി പാർട്ടി രാജ്യസഭാ എം.പി സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ കൈയേറ്റം ചെയ്തെന്ന പരാതിയിലാണ് ഡൽഹി പൊലീസിന്റെ പുതിയ നീക്കം. പൊലീസ് നടപടിയുടെ പശ്ചാത്തലത്തിൽ എഎപി അടിയന്തര യോഗം ചേരാൻ തീരുമാനിച്ചത്. കെജ്‌രിവാളിന്റെ മാതാപിതാക്കളുടെയും ഭാര്യയുടേയും മൊഴി രേഖപ്പെടുത്താൻ പൊലീസ് സമയം തേടിയതായി വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ ഭാര്യ സുനിതയെയും പോലീസ് ചോദ്യം ചെയ്‌തേക്കും. ഡൽഹി…

Read More

രാ​ജ്യ​സ​ഭാ​ഗം സ്വാ​തി മ​ലി​വാ​ളി​നെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ഡൽഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ പേ​ഴ്സണൽ അ​സി​സ്റ്റ​ന്റ് ബി​ഭ​വ് കു​മാ​ർ ആം ​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭാ​ഗം സ്വാ​തി മ​ലി​വാ​ളി​നെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. നോർത്ത് ഡൽഹി ഡി.സി.പി അഞ്ജിത ചെപ്യാലയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും സംഘം ഇതിനോടകം മൊഴിയെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കണ്ട ഉദ്യോഗസ്ഥരെ പ്രത്യേകം ചോദ്യംചെയ്യുകയും ചെയ്തു. മേയ് 13ന് കെജ്രിവാളിനെ കാണാൻ…

Read More

സിസോദിയ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ മാറിയേനെ; സ്വാതി മലിവാൾ

ഒരിക്കൽ നിർഭയയുടെ നീതിക്കുവേണ്ടി തന്റെ സഹപ്രവർത്തകർ പോരാടിയിരുന്നുവെന്ന് എഎപി രാജ്യസഭാംഗം സ്വാതി മലിവാൾ. ഇന്ന് അവർ തന്നെ അപമാനിച്ചയാളെ പിന്തുണയ്ക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മനീഷ് സിസോദിയ ഉണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നില്ലെന്നും സ്വാതി പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽത്തുടരുകയാണ് സിസോദിയ. സ്വാതിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്‌സനൽ സെക്രട്ടറി ബിഭവ് കുമാറിനെ മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Read More

സ്വാതി മലിവാളിനെ മർദിച്ച കേസ്: അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തു

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ. കേജ്രിവാളിന്റെ വീട്ടിൽനിന്നാണ് ബൈഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ബിഭവ് ഒളിവിലായിരുന്നു. അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു. ഇടത്തേ കാലിനും, കണ്ണിന് താഴെയും, കവിളിലും പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഡൽഹി എയിംസിലാണ് സ്വാതി മലിവാൾ വൈദ്യ പരിശോധനക്ക് വിധേയയായത്. അരവിന്ദ് കെജ്രിവാളിൻറെ വസതിയിൽ വെച്ച് കയ്യേറ്റം…

Read More

സ്വാതി മലിവാൾ സംഭവം; പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

എ.എ.പി രാജ്യസഭ എം പി സ്വാതി മലിവാളിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സ്റ്റാഫ് മർദിച്ചതിൽ പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ രം​ഗത്ത്. മലിവാളിന് നേരിടേണ്ടി വന്ന മർദനത്തിൽ കെജ്രിവാൾ ഒരു വാക്ക് പോലും മിണ്ടാത്തത് ഞെട്ടിക്കുന്നതാണെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കുകയോ പ്രതികരണം നടത്തുകയോ കെജ്രിവാൾ ചെയ്തില്ലെന്ന് ധനമന്ത്രി പറഞ്ഞു. മലിവാളിനെ മർദിച്ച ബൈഭവ് കുമാർ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രിക്കൊപ്പം ലഖ്നോ എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ടതിലും നിർമല സീതാരാമൻ വിമർശനം ഉന്നയിക്കുകയുണ്ടായി. ഉത്തർപ്രദേശിൽ വെച്ച് കുറ്റാരോപിതനൊപ്പം കെജ്രിവാൾ…

Read More