
‘എന്റെ രീതിയാണ് അത് മറ്റുള്ളവർ മാതൃകയാക്കേണ്ടതില്ല; ഭർത്താവിനെ അനുസരിച്ച് ആരും ജീവിക്കേണ്ട’; സ്വാസിക
ഭർത്താവിന്റെ കീഴിൽ ജീവിക്കാനാഗ്രഹിക്കുന്ന സ്ത്രീയാണ് താനെന്നും കാൽ തൊട്ട് വണങ്ങാറുണ്ടെന്നും നടി സ്വാസിക നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് നടി. താൻ ജീവിക്കാനാഗ്രഹിച്ച രീതിയാണ് പറഞ്ഞത്. അത് മറ്റുള്ളവർ മാതൃകയാക്കേണ്ടതില്ലെന്ന് സ്വാസിക പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സൈബർ ബുള്ളിയിംഗ് ആയി ഞാനതിനെ എടുക്കുന്നില്ല. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചത്. ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഞാൻ തീരുമാനിച്ചത്. ടീനേജ് പ്രായത്തിലേ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല….