
സ്വപ്നയെ കണ്ടത് വെബ് സീരിസ് ചർച്ചയ്ക്ക്; എം.വി ഗോവിന്ദനെ കണ്ടിട്ടുള്ളത് ടിവിയിൽ മാത്രം: വിജേഷ് പിള്ള
സ്വപ്ന സുരേഷിന കണ്ടു എന്ന് സമ്മതിച്ച് വിജേഷ് പിള്ള. ബെംഗളൂരുവിൽ വെച്ചാണ് സ്വപ്നയുമായി ചർച്ച നടത്തിയതെന്ന് സമ്മതിച്ച വിജേഷ് പിള്ള, സ്വപ്ന പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് വിജേഷ് പറഞ്ഞു. ഇതിനിടെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യംചെയ്തു. വ്യാഴാഴ്ച രാത്രി 12 മണിയോടു കൂടിയായിരുന്നു ഇ.ഡി. വിജേഷ് പിള്ളയെ പുറത്തുവിട്ടത്. ബിസിനസ് ആവശ്യത്തിനാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒരേ നാട്ടുകാരാണെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ടി.വിയിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്നും…