
എം വി ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടിയുമായി സ്വപ്ന സുരേഷ്
മാനനഷ്ടക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടിയുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്ത്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് എം വി ഗോവിന്ദന് സ്വപ്ന സുരേഷ് നൽകിയ മറുപടി. സ്വപ്നയുടെ അഭിഭാഷകൻ ആർ.കൃഷ്ണരാജ് ആണ് വിശദമായ മറുപടിക്കത്ത് തയാറാക്കിയത്. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. എം വി ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള…