എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും കേസിൽ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായിരുന്നില്ല. പിന്നീട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഹാജരായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ വാഗ്ദാനം…

Read More

എം.വി.ഗോവിന്ദൻ നൽകിയ അപകീർത്തി കേസ്; സ്വപ്ന സുരേഷ് ഇന്നും ഹാജരായില്ല

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ ഇന്നും സ്വപ്ന സുരേഷ് ഹാജരായില്ല. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വപ്ന അവധി അപേക്ഷ നൽകി. രണ്ടാം പ്രതിയായ വിജേഷ് പിള്ളയും അവധി അപേക്ഷ നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് കേസ് ഏപ്രിൽ 16ലേക്ക് മാറ്റി. കഴിഞ്ഞ തവണകളിൽ കേസ് പരിഗണിച്ചപ്പോൾ സ്വപ്നയ്ക്ക് കോടതിയിൽ നിന്നും അയച്ച സമൻസ് കൈപ്പറ്റാതെ തിരിച്ചു വന്നിരുന്നു. പ്രസ്തുത വിലാസത്തിൽ ആളെ കണ്ടെത്തിയിട്ടില്ല എന്ന് രേഖപ്പെടുത്തിയാണ് സമൻസ് തിരിച്ചുവന്നത്. ഇതേ തുടർന്ന് വീണ്ടും സമൻസ്…

Read More

എം.വി.ഗോവിന്ദൻ നൽകിയ അപകീർത്തി കേസ്; സ്വപ്ന സുരേഷ് ഇന്നും ഹാജരായില്ല

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ ഇന്നും സ്വപ്ന സുരേഷ് ഹാജരായില്ല. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വപ്ന അവധി അപേക്ഷ നൽകി. രണ്ടാം പ്രതിയായ വിജേഷ് പിള്ളയും അവധി അപേക്ഷ നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് കേസ് ഏപ്രിൽ 16ലേക്ക് മാറ്റി. കഴിഞ്ഞ തവണകളിൽ കേസ് പരിഗണിച്ചപ്പോൾ സ്വപ്നയ്ക്ക് കോടതിയിൽ നിന്നും അയച്ച സമൻസ് കൈപ്പറ്റാതെ തിരിച്ചു വന്നിരുന്നു. പ്രസ്തുത വിലാസത്തിൽ ആളെ കണ്ടെത്തിയിട്ടില്ല എന്ന് രേഖപ്പെടുത്തിയാണ് സമൻസ് തിരിച്ചുവന്നത്. ഇതേ തുടർന്ന് വീണ്ടും സമൻസ്…

Read More

“കേസിൽ കുടുക്കി ഭയപ്പെടുത്താൻ ശ്രമം”; അപകീർത്തി കേസിൽ സ്വപ്ന സുരേഷിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷ് കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്വപ്നയെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. കേസിൽ കുടുക്കി ഭയപ്പെടുത്താനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം എന്ന് സ്വപ്ന സുരേഷ് ചോദ്യം ചെയ്യൽ പൂർത്തിയായശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു കാര്യവുമില്ലാത്ത ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് സ്വപ്ന പരിഹസിച്ചു. കേന്ദ്ര സർക്കാരിന്റെ ആരൊക്കെയാണ് സഹായിക്കുന്നതെന്ന്…

Read More

എംവി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി സ്വപ്ന സുരേഷ്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. സ്വപ്ന സുരേഷ് കണ്ണൂരിലാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നൽകിയ കേസിലാണ് ഹാജരായത്. വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എംവി ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്.  സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. കേസിൽ…

Read More

ലൈഫ് മിഷൻ കേസ്; സ്വപ്ന സുരേഷിന്റെ ജാമ്യം നീട്ടി; ശിവശങ്കർ റിമാൻഡിൽ തുടരും

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സരിത്തിന്റെ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്കുശേഷം തീരുമാനം എടുക്കും. സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്യാത്തതിൽ ഇഡിക്കെതിരെ കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം.  അതേസമയം ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. ശിവശങ്കർ ഒരുഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇഡി കോടതിയിൽ അറിയിച്ചത്. കേസിൽ ഫെബ്രുവരി 14 നാണ്…

Read More

സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്ത് എം വി ഗോവിന്ദൻ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കോടതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. ഐപിസി 120 ബി, ഐപിസി 500 എന്നീ വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ 30 കോടി…

Read More

‘ആരോപണം സ്വപ്ന കെട്ടിച്ചമച്ചത്’; വിജേഷ് പിള്ളയെ ചോദ്യം ചെയ്ത് പ്രത്യേക സംഘം

30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്ന് വിജേഷ് പിള്ള. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ല. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ല. ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ ഇന്ന് പ്രത്യേക സംഘം ചോദ്യം ചെയ്തിരുന്നു.  സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തുന്ന…

Read More

സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ വന്നു കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്‌നയുടെ ആരോപണത്തിനെതിരായ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. എം വി…

Read More

ഗോവിന്ദനെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്നെന്ന് സ്വപ്ന സുരേഷ്

സിപിഎം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്നു നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മറുപടി നൽകി. എം.വി.ഗോവിന്ദൻ അയച്ച വക്കീൽ നോട്ടിസിനുള്ള മറുപടിയിലാണു സ്വപ്ന അദ്ദേഹം ആരാണെന്നോ പാർട്ടിയിലെ പദവി എന്താണെന്നോ മുൻപ് അറിയില്ലായിരുന്നുവെന്ന് വ്യക്തമാക്കിയത്. മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ല. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്ന ഒരു കോടിയുടെ 10% കോടതിയിൽ കെട്ടിവച്ച് അദ്ദേഹം കേസു നടത്തുമോ എന്നറിയാൻ കാത്തിരിക്കുന്നു. എം.വി.ഗോവിന്ദനെക്കുറിച്ചു വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ഗോവിന്ദൻ ആരാണെന്ന് അറിയാത്ത സാഹചര്യത്തിൽ സമൂഹത്തിൽ അദ്ദേഹത്തിനു നല്ലപേരുണ്ടെന്നോ…

Read More