30 കോടി വാഗ്ദാന ആരോപണം: സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി എം.വി.ഗോവിന്ദൻ

സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നേരിട്ട് ഹാജരായി മാനനഷ്ടത്തിന് പരാതി നൽകും. സ്വപ്നയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലെ എഫ്‌ഐആർ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദൻറെ നിയമനടപടി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് പിന്മാറിയാൽ 30 കോടി രൂപ നൽകാമെന്ന് ബെംഗളൂരുവിലെ ഒടിടി പ്ലാറ്റ്‌ഫോംസിഇഒ വിജേഷ് പിള്ള മുഖേന…

Read More

ഒരു കോടി നഷ്ടപരിഹാരം, ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; സ്വപ്‌നയ്ക്ക് വക്കീൽ നോട്ടിസ് അയച്ച് എം.വി.ഗോവിന്ദൻ

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് നോട്ടിസിൽ പറയുന്നു. നിയമ നടപടിയിൽ നിന്ന് ഒഴിവാകണമെങ്കിൽ ആരോപണം പിൻവലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ…

Read More

വിജേഷ് പിള്ളയെ അറിയില്ല, ആരോപണങ്ങളെ നിയമപരമായി നേരിടും; എം.വി ഗോവിന്ദൻ

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. വിജേഷ് പിള്ള എന്നൊരു ആളെ തനിക്ക് അറിയില്ല. . സ്വപ്ന പറഞ്ഞ പേര് തന്നെ തെറ്റാണ്. സ്വപ്നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ‘സ്വപ്നയുടെ ആരോപണങ്ങളെ നിയമപരമായി നേരിടും. ഞങ്ങൾ വളരെ ആവേശത്തിലാണ്. കേസ് കൊടുക്കാൻ ഒന്നല്ല,ആയിരം നട്ടെല്ലുണ്ട്. ആരും ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ‘കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല. പേര് പോലും തെറ്റായിട്ടാണ്…

Read More

കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ

സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെടുന്നത്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറയുന്നുണ്ടെന്നും സു​രേന്ദ്രൻ പറഞ്ഞു. നോർക്കയിൽ സ്വപ്നയെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നുള്ളത് ഗൗരവതരമാണ്. സ്വപ്ന…

Read More

സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളൊന്നും സ്വപ്ന ഉന്നയിച്ചിട്ടില്ല: എം.വി ഗോവിന്ദൻ

സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളൊന്നും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ തുടർച്ചയായ വ്യാജ പ്രചരണങ്ങളോട് അപ്പപ്പോൾ പ്രതികരിക്കേണ്ടതില്ല. കേസ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർക്കെതിരെ പരസ്യ പ്രക്ഷോഭത്തിനിറങ്ങുമെന്ന് എൽ.ഡി.എഫ് തീരുമാനമെടുത്തതിന് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ‘സ്വപ്ന സുരേഷ് പറയുന്നതിലാണ് ധാർമ്മികതയുള്ളത് എന്ന് അടിച്ചേൽപ്പിക്കാൻ നോക്കേണ്ട, അവരിങ്ങനെ ഒരോന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്’ എം.വി ഗോവിന്ദൻ പറഞ്ഞു. സ്വപ്നയുടേത് വ്യാജ ആരോപണങ്ങളാണെന്നും…

Read More