അടിച്ചത് സിക്സ് അനുവദിച്ചത് ഫോര്‍; ആര്‍സിബിയെ അമ്പയർ ചതിച്ചോ; തെളിവുമായി ആരാധകർ

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന് അര്‍ഹിച്ച സിക്സ് അമ്പയര്‍ നിഷേധിച്ചെന്ന ആരോപണവുമായി ആരാധകർ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു പോരാട്ടത്തിൽ ഒരു റണ്‍സിനാണ് ആര്‍സിബി തോറ്റത്. പിന്നാലെയാണ് നേരത്തെ നിഷേധിക്കപ്പെട്ട സിക്സ് അനുവദിച്ചിരുന്നെങ്കിൽ ആര്‍സിബി ജയിച്ചേനെ എന്ന വാദവുമായി ആരാധകർ രംഗത്തെത്തിയത്. കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ബെംഗളൂരുവിനായി ഇംപാക്ട് പ്ലേയറായി കളിക്കാനിറങ്ങിയ സുയാഷ് പ്രഭുദേശായി ഫൈന്‍ ലെഗ്ഗിലേക്ക് ഉയര്‍ത്തിയടിച്ച പന്തില്‍ അമ്പയര്‍ ഫോറാണ് അനുവദിച്ചതെങ്കിലും അത് യഥാര്‍ത്ഥതത്തില്‍ സിക്സ്…

Read More