
വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണം; ഭാര്യയുടെ കഴുത്തറുത്ത ശേഷം യുവാവ് ജീവനൊടുക്കി
വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൈലാഷ് ബഗാരി(29)യാണ് ഭാര്യ ടിങ്കു ബായിയെ(26) കൊലപ്പെടുത്തിയത്. ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രേം നഗർ-2 കോളനിയിലെ വാടകവീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മധ്യപ്രദേശിലെ മൗ സ്വദേശിയായ ബഗാരി 10 വർഷം മുമ്പാണ് ബായിയെ വിവാഹം കഴിച്ചത്.ഏഴും അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. കൂലിപ്പണിക്കാരനായിരുന്നു കൈലാഷ്. ടിങ്കു…