പരുക്കേറ്റവരെ പൊലീസ് ജീപ്പിൽ കയറ്റാൻ സമ്മതിച്ചില്ല; ഓട്ടോയിൽ കൊണ്ട് പോകാൻ നിർദേശം, രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇടുക്കി കട്ടപ്പനയിൽ ബൈക്കപകടത്തിൽ പരുക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ എം ആസാദ്, കെ ആർ അജീഷ് എന്നിവർക്കെതിരെയാണ് നടപടി. കട്ടപ്പന പള്ളിക്കവലയിൽ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാൻ ഇടിച്ച് കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു, ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി എന്നിവർക്ക് പരുക്കേറ്റത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ജീപ്പ് അതുവഴി എത്തി. നാട്ടുകാർ ഓടിക്കൂടി…

Read More

താനൂർ കസ്റ്റഡി മരണത്തിൽ നടപടി; എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ താമിർ ജിഫ്രി എന്ന യുവാവ് മരിച്ച സംഭവത്തിൽ 8 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൃഷ്ണലാൽ, മനോജ് കെ താനൂർ, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ് താനൂർ, അഭിമന്യു, ബിബിൻ കൽപകഞ്ചേരി , ആൽബിൻ അഗസ്റ്റിൻ എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. താമിർ ജിഫ്രിക്ക് മർദനമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. മയക്കുമരുന്ന് കേസിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. യുവാവിന്റെ വയറ്റിൽ നിന്ന് ക്രിസ്റ്റല്‍ അടങ്ങിയ പ്ലാസ്റ്റിക്…

Read More