ഹൈക്കോടതിയിലെ ഹ്രസ്വനാടകം; പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന് പരാതി, സസ്പെൻഷൻ

ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് രണ്ട് പേർക്കെതിരെ നടപടി. അസിസ്റ്റൻറ് റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കും. അന്വേഷണ വിധേയമായിട്ടാണ് ഇവരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. നാടകത്തിന്റെ സംഭാഷണം എഴുതിയത് അസിസ്റ്റന്റ് റജിസ്ട്രാർ സുധീഷ് ആണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് സസ്‌പെൻഷന് ഉത്തരവിട്ടത്. റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ  എന്ന നാടകത്തിനെതിരെയാണ്…

Read More

സ്വർണ്ണക്കടത്ത് സംഘത്തിന് വിവരങ്ങള്‍ ചോർത്തി നൽകി; എസ് ഐക്ക് സസ്പെൻഷൻ

സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് ഐക്ക് സസ്പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. കടത്തുസംഘങ്ങൾക്ക് ശ്രീജിത്ത് വിവരം ചോർത്തി നൽകിയെന്നും എസ് പിക്ക് വിവരം ലഭിച്ചിരുന്നു.

Read More

സസ്പെൻഷനെ തുടർന്ന് പ്രതിപക്ഷം പുറത്ത് ; ക്രിമിനൽ നിയമ ഭേതഗതി ബില്ലുകൾ പാസാക്കി ലോക്സഭ

ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന മൂന്ന് ബില്ലുകൾ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ബില്ലുകൾ ലോക്സഭ പരിഗണിച്ചത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ ബില്ലുകളാണ് പാസായത്. ഐപിസി സിആർപിസി, ഇന്ത്യൻ തെളിവുനിയമം എന്നീ നിയമങ്ങളിലാണ് മാറ്റം വന്നത്. ഭേ​ദ​ഗതി പ്രകാരം ആൾക്കൂട്ട ആക്രമണത്തിന് ഇനി വധശിക്ഷ നൽകുമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ മൂന്നു ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റിയുടെ…

Read More

ഡോ.ഷഹാനയുടെ മരണം; റുവൈസിന് സസ്‌പെൻഷൻ, കുറ്റം തെളിഞ്ഞാൽ ബിരുദം റദ്ദാക്കും

സ്ത്രീധന പീഡനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹാന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യവകുപ്പിന്റേതാണ് നടപടി. സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഉണ്ടായത് ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു….

Read More

നിരോധിത സംഘടനക്ക് വിവരങ്ങള്‍ ചോര്‍ത്തിയ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ

നിരോധിത സംഘടനകളുമായി അടുപ്പം പുലര്‍ത്തുകയും അവര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ആരോപിച്ച്‌ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ. കോട്ടയം സൈബര്‍ സെല്‍ ഗ്രേഡ് എസ്.ഐ റിജുമോനെയാണ് ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്. ഇയാള്‍ പല രഹസ്യവിവരങ്ങളും നിരോധിക്കപ്പെട്ട സംഘടനക്ക് ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിലാണ് നടപടി.  റിജു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) നിരീക്ഷണത്തിലാണെന്നും പറയപ്പെടുന്നു.  നിരോധിത സംഘടനയുടെ ചില അംഗങ്ങളെ പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിരീക്ഷിച്ചുവരുകയായിരുന്നു.  അവരുടെ വിശദാംശങ്ങള്‍ ഗ്രേഡ് എസ്.എ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.

Read More

പി വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണം; ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വീണ്ടും

ഐജി പി. വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഐജിയെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18ന് സസ്‌പെൻഡ് ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സസ്‌പെൻഷന് അടിസ്ഥാനമായ കാരണങ്ങൾ നിഷേധിച്ചായിരുന്നു പി.വിജയൻ…

Read More

കേസ് ഒഴിവാക്കാൻ കൈക്കൂലി: ഹൈവേ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കാറിൽ നിന്നു കഞ്ചാവ് ബീഡി പിടിച്ച സംഭവത്തിൽ കേസ് ഒഴിവാക്കാൻ കൈക്കൂലി ചോദിച്ച ഹൈവേ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്ഐ ഷിബി ടി.ജോസഫ്, സിപിഒ സുധീഷ് മോഹൻ, ഡ്രൈവർ പി.സി.സോബിൻ ടി.സോജൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.  അടിമാലി സ്റ്റേഷൻ പരിധിയിലെ വാളറയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പറവൂർ സ്വദേശികളായ ആറു യുവാക്കൾ മൂന്നാറിൽ നിന്നു കാറിൽ വരികയായിരുന്നു. അടിമാലിക്കു സമീപം ട്രാഫിക് പൊലീസ് വാഹനത്തിന്റെ രേഖകളും മറ്റും പരിശോധിച്ചു. വാളറയിൽ വീണ്ടും…

Read More

കോൺഗ്രസ് എം.പി അധീർരഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു

സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന് കാരണം പറഞ്ഞ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു. പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുളള ചർച്ച നടക്കുമ്പോൾ അധീർരഞ്ജൻ ചൗധരി നടത്തിയ ഭാഷാ പ്രയോ​ഗങ്ങൾ അതിരുകടന്നു എന്നും സഭയുടെ മര്യാദകൾ ലം​ഘിച്ചു എന്നും ചൂണ്ടികാട്ടി ആയിരുന്നു അദ്ദേ​ഹത്തിന് എതിരെ പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചത്. അധീർരഞ്ജൻ ചൗധരി നിരന്തരം സഭാ നടപടികൾ തടസപ്പെടുത്തിയെന്നും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചെന്നും പ്രഹ്ലാദ്…

Read More

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാലടി പോലീസ് സ്‌റ്റേഷനിലെ എസ് ഐ സതീഷ്, സിവിൽ പോലീസ് ഓഫീസർ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കിയ കെ എസ് യു പ്രവർത്തകരെ റോജി എം ജോൺ എം എൽ എയുടെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു. ഈ സംഭവത്തിലുണ്ടായ വീഴ്ച്ചയിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലിരിക്കെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ചാലക്കുടി എംഎൽഎ സനീഷ്…

Read More

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാലടി പോലീസ് സ്‌റ്റേഷനിലെ എസ് ഐ സതീഷ്, സിവിൽ പോലീസ് ഓഫീസർ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കിയ കെ എസ് യു പ്രവർത്തകരെ റോജി എം ജോൺ എം എൽ എയുടെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു. ഈ സംഭവത്തിലുണ്ടായ വീഴ്ച്ചയിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലിരിക്കെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ചാലക്കുടി എംഎൽഎ സനീഷ്…

Read More