
‘പ്രതിപക്ഷ എം പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടത് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല’; മാധ്യമങ്ങളെ വിമർശിച്ച് രാഹുൽ ഗാന്ധി എം.പി
സഭകളിൽ നിന്ന് പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്തത് എന്തുകൊണ്ടാണ് മാധ്യമങ്ങൾ ചർച്ചചെയ്യാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. തങ്ങളുടെ 150 എംപിമാരെ പുറത്താക്കി, അതേക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. അദാനിയെ കുറിച്ചും റഫേലിനെ കുറിച്ചും ചർച്ചയില്ല. അന്വേഷണം അനുവദിക്കില്ലെന്ന് ഫ്രാൻസ് അറിയിച്ചു. അതിനെക്കുറിച്ച് പോലും ഒരു ചർച്ചയുമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ടിഎംസി നേതാവ് കല്യാൺ ബാനർജി രാജ്യസഭാ അധ്യക്ഷനെ അനുകരിക്കുന്ന വീഡിയോ താൻ ഷെയർ ചെയ്തിട്ടില്ല. താൻ എടുത്ത വീഡിയോ തന്റെ ഫോണിൽ തന്നെ…