ഇന്ത്യയുടെ എംഎഫ്‌എൻ പദവി ഒഴിവാക്കി; സ്വിറ്റ്സർലൻഡിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി

ഇന്ത്യക്ക് സ്വിറ്റ്സർലൻഡിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ കരാറിലെ (ഡി ടി എ എ) ഏറ്റവും അനുകൂലമായ രാഷ്ട്ര പദവി (എം എഫ് എൻ) വ്യവസ്ഥയിൽ നിന്നാണ് സ്വിസ് സർക്കാർ താൽക്കാലികമായി ഇന്ത്യയെ ഒഴിവാക്കിയിരിക്കുന്നത്. മുന്‍ഗണനാപട്ടികയില്‍ നിന്നും ഇന്ത്യന്‍ കമ്പനികളെ ഒഴിവാക്കിയുള്ള സ്വിറ്റ്സർലൻഡിൻ്റെ തീരുമാനം ഇന്ത്യൻ കമ്പനികളെ സംബന്ധിച്ചടുത്തോളം വലിയ തിരിച്ചടിയാണ്. ഇന്ത്യൻ കമ്പനികൾക്ക് സ്വിറ്റ്സര്‍ലന്‍ഡ് എം എഫ്‌ എന്‍ (മോസ്റ്റ് ഫേവേർഡ് നേഷൻ) പദവിയാണ്‌ ഇതുവരെ നല്‍കിയത്. ഈ…

Read More

ഹസന്‍ നസ്‌റല്ല കൊല്ലപെട്ട സംഭവം; തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് മെഹ്ബൂബ മുഫ്തി

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഹസന്‍ നസ്‌റല്ല രക്തസാക്ഷിയാണെന്ന് മെഹ്ബൂബ മുഫ്തി എക്‌സില്‍ കുറിച്ചു. ഹസന്‍ നസ്‌റല്ലയക്കം ലെബനനിലും ഗാസയിലും രക്തസാക്ഷിയായവര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഇന്നത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് മെഹബൂബ അറിയിച്ചു. പലസ്തീനിലേയും ലെബനനിലേയും ജനങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അഗാതമായ ദുഃഖത്തിന്റേയും പ്രതിരോധത്തിന്റേയും മണിക്കൂറുകളിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍…

Read More

മുൻകൂർ അനുമതി ലഭിച്ചിട്ടില്ല, പൊതുജനങ്ങൾ തെറ്റിദ്ധരിക്കപ്പെടും; വെള്ളെഴുത്ത് തുള്ളി മരുന്നിന്റെ ഉത്പാദനം തടഞ്ഞു

രാജ്യത്ത് വെള്ളെഴുത്ത് പരിഹരിക്കുമെന്ന അവകാശവാദവുമായി ഇറങ്ങിയ തുള്ളി മരുന്നിന്റെ ഉത്പാദനം നിർത്തിവെക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) ഉത്തരവ്. വെള്ളെഴുത്ത് ബാധിച്ചവർ ഒരു തുള്ളി മരുന്ന് കണ്ണിലൊഴിച്ചാൽ 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങുമെന്നും അടുത്ത ആറുമണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കുമെന്നുമാണ് മരുന്ന് കമ്പനിക്കാരായ എന്റോഡ് ഫാർമസ്യൂട്ടിക്കൽ അവകാശപ്പെട്ടത്. കണ്ണട ഉപയോഗിക്കുന്നത് നിർത്താനാകുമെന്നും അവകാശപ്പെട്ടു. എന്നാൽ, ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് കമ്പനിക്ക് മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്നും പൊതുജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും…

Read More

കരാർ ലംഘിച്ച് മോഹൻ ബഗാനിൽ നിന്നും ഈസ്റ്റ് ബംഗാളിലേക്ക് കയറി; അൻവർ അലിക്ക് 4 മാസം വിലക്ക്; 12.90 കോടി രൂപ പിഴ

മോഹൻ ബഗാനുമായുള്ള കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതിന് ഇന്ത്യൻ ഫുട്ബോള്‍ താരം അൻവർ അലിയെ നാല് മാസത്തേക്ക് ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് സസ്പെൻഡ് ചെയ്ത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇത് കൂടാതെ, മോഹന്‍ ബഗാന് 12 കോടി 90 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ പ്ലെയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി ഉത്തരവിട്ടു. വിലക്ക് ക്ലബ്ബ് ഫുട്ബോളില്‍ മാത്രമായിരിക്കുമെന്നും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കുന്നതിന് തടസമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി എഫ് സിയിൽ നിന്ന് വായ്പാ…

Read More

സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ ഗവർണർ സസ്‌പെൻഡ് ചെയ്തു

പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്ത് ഗവർണർ. വിസിയായ പ്രഫ. എം.ആർ. ശശീന്ദ്രനാഥിനതിരെയാണ് ഗവർണറുടെ നടപടി. സർവകലാശാല ക്യാംപസിൽ എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ പറഞ്ഞു. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവർണർ വിമർശിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഗവർണർ…

Read More

പോക്‌സോ കേസില്‍ പ്രതിയായ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

ലൈംഗിക പീഡനപരാതിയില്‍ പോലീസ് കേസെടുത്ത ജില്ലാ കമ്മിറ്റിയംഗം വേലായുധന്‍ വള്ളിക്കുന്നിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സി.പി.എം. ജില്ലാകമ്മിറ്റി. പാര്‍ട്ടിയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചതായി ആക്ഷേപം ഉയര്‍ന്നതിനാലാണ് നടപടിയെന്ന് ജില്ലാകമ്മിറ്റി വ്യക്തമാക്കി. വിദ്യാര്‍ഥിയെ ബസ് യാത്രയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ വേലായുധനെതിരേ പോക്‌സോ നിയമപ്രകാരം കഴിഞ്ഞദിവസം പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് കേസ്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. അതിനാല്‍ കേസ് നല്ലളം പോലീസിന് കൈമാറുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചിരുന്നു.

Read More

ഇസ്രയേലിലേക്കുള്ള സർവീസ് നിർത്തലാക്കി എയർ ഇന്ത്യ

ഹമാസ്–ഇസ്രയേൽ ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം.  18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന ‘കെയർഗിവർ’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയർഗിവർമാരായി എത്തിയവരിൽ നല്ലൊരു പങ്ക് മലയാളികളാണ്. ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്. ഇവർക്കു പുറമേ, ഇന്ത്യൻ വംശജരായ 85,000 ജൂതരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു.

Read More

കെഎസ്ആർടിസിയിൽ ആറ് ജീവനക്കാർക്ക് സസ്പെൻഷൻ

ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന സംഭവത്തിൽ ചടയമം​ഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 28 നായിരുന്നു അപകടം. ഉദ്യോ​ഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ  ബിഹേവിയറൽ ചെയ്ഞ്ച്  ട്രെയിനിം​ഗിൽ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അ​ഗസ്റ്റ്യനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 26 ന്…

Read More

വയോധികയുടെ ഭൂമിയും പണവും കൈക്കലാക്കിസ സംഭവം; സിപിഎം കൗൺസിലറെ സസ്പെൻഡുചെയ്തു

തിരുവനന്തപുരത്ത് വൃദ്ധയുടെ ഭൂമിയും പണവും തട്ടിയെടുത്ത സംഭവത്തിൽ നഗരസഭാ കൗൺസിലറെ സി പി എമ്മിൽ നിന്ന്  സസ്‌പെന്റ് ചെയ്തു. നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ സുജിനെയാണ് ഒരു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻറ് ചെയ്തത്.  നെയ്യാറ്റിൻകരയിൽ തനിച്ച് താമസിക്കുന്ന ബേബി എന്ന സ്ത്രീയുടെ 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുജിനും ഭാര്യ ഗീതുവിനുമെതിരെയിരുന്നു പരാതി. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ വീട്ടിൽ കുടുംബത്തോടെ താമസിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി….

Read More