പാര്‍ലമെന്റ് സുരക്ഷാ വീഴ്ച യിൽ പ്രതിഷേധം:  50 എംപിമാരെ കൂടി സസ്പെന്റ് ചെയ്തു

പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ കൂടി ലോക്സഭയിൽ നിന്ന് സസ്പെന്റ് ചെയ്തു. ശശി തരൂര്‍, കെ സുധാകരൻ, അടൂർ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. ഇതോടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. ഇത്രയും പേരെ ഒരു സമ്മേളന കാലത്ത് സസ്പെന്റ് ചെയ്തത്. എന്നാൽ നടപടിയിൽ നിന്ന് സോണിയ ഗാന്ധിയെ സ്പീക്കര്‍ ഒഴിവാക്കി.  ലോക്സഭയില്‍ ഇന്ന് രാവിലെ…

Read More

പാർലമെന്റ് അതിക്രമത്തിന് അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപി, പ്രതികരിച്ച പ്രതിപക്ഷ എംപിമാർ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയെന്ന് ജയറാം രമേശ്

പാർലമെന്റിൽ രണ്ട് പേർക്ക് അതിക്രമിച്ച് കയറാൻ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച പ്രതിപക്ഷ എംപിമാർ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയെന്ന് ജയറാം രമേശ്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാർലമെന്റിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പാർലമെന്റ് അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൂടാതെ പാർലമെന്റ് അതിക്രമത്തിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനുളള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ഇന്ത്യാ മുന്നണി. പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി…

Read More

സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം; ലോക്‌സഭയിൽ 15 എംപിമാർക്കെതിരെ നടപടി

ലോക്സഭയിലെ സുരക്ഷ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച 15 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിലെ ആറു പേരടക്കമുള്ള കോൺഗ്രസ് എംപിമാർക്കെതിരെയാണു നടപടി. ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ബെന്നി ബെഹനാൻ, വി.കെ. ശ്രീകണ്ഠൻ, തമിഴ്നാട്ടിൽനിന്നുള്ള ജ്യോതിമണി തുടങ്ങിയവരെയാണു സസ്പെൻഡ് ചെയ്തത്. ആദ്യം അഞ്ചുപേരെയും പിന്നീട് ഒൻപതുപേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. സമ്മേളന കാലയളവ് തീരുന്നതു വരെയാണു സസ്പെൻഷൻ. സഭയുടെ അന്തസ്സിനു ചേരാത്തവിധം പ്രതിഷേധിച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം. ഗുരുതരമായ അച്ചടക്കലംഘനം, സഭയിലെ തെറ്റായ പെരുമാറ്റം എന്നിവയും ആരോപിച്ചിട്ടുണ്ട്. ബുധനാഴ്ചയുണ്ടായ സുരക്ഷാവീഴ്ചയിൽ…

Read More

പാർലമെന്റിലെ സുരക്ഷാ വീഴ്ച: എഴ് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു

പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടി. എഴ് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു. രാവിലെ ലോക്സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ പാർലമെൻ്റ് സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. സുരക്ഷാ വീഴ്ചയിൽ എല്ലാവർക്കും ആശങ്കയുണ്ടെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോടുള്ള സ്പീക്കറുടെ പ്രതികരണം. ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചർച്ച ചെയ്തുവെന്നും വേണമെങ്കിൽ ഇനിയും…

Read More

നവകേരള സദസ്സിൽ പങ്കെടുത്ത ഡിസിസി അംഗം എ.പി മൊയ്തീന് സസ്‌പെൻഷൻ

നവകേരള സദസിൽ പങ്കെടുത്ത ഡിസിസി അംഗം എ പി മൊയ്തീനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചത് സംഘടന വിരുദ്ധ പ്രവർത്തിയാണെന്ന് കണ്ടെത്തിയാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് എപി മൊയ്തീനെ സസ്‌പെൻഡ് ചെയ്തത്. ഇന്ന് രാവിലെയാണ് എ.പി മൊയ്തീൻ പരിപാടിയിൽ പങ്കെടുത്തത്. തുടർന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ച് പാർട്ടി ഉത്തരവിറക്കുകയായിരുന്നു. പാർട്ടിയുടെ നിർദേശം മറികടന്ന് നവകേരളയിൽ പങ്കെടുക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പ് തന്നെയായി നടപടിയെ കാണേണ്ടി വരും. ഡിസിസി…

Read More

നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച: 7 പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഏഴു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഫിറോസ്പുർ ജില്ലയിലെ അന്നത്തെ പൊലീസ് സൂപ്രണ്ടും രണ്ടു ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ജനുവരി അഞ്ചിന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പഞ്ചാബിൽ എത്തിയപ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. കർഷകരുടെ ഉപരോധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം മേൽപ്പാലത്തിൽ കുടുങ്ങി. സുരക്ഷാ വീഴ്ചയിൽ ബിജെപി നേതാക്കൾ അന്നത്തെ ചരൺജിത്…

Read More

അധ്യാപകരുടെ തമ്മിൽ തല്ല്; ഭാര്യക്കും ഭർത്താവിനും സസ്‌പെൻഷൻ

കോഴിക്കോട് നരിക്കുനി എരവന്നൂർ എ യു പി സ്‌കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടയിലെ കയ്യാങ്കളിയിൽ നടപടി. സ്‌കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്‌കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കൊടുവള്ളി എഇഒ യുടെ ശുപാർശ പ്രകാരമാണ് സ്‌കൂൾ മാനേജർ സുപ്രീനയെ സസ്‌പെൻഡ് ചെയ്തത്.  എം പി ഷാജിയെ കുന്നമംഗലം എഇഒ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. എരവന്നൂർ എയുപി സ്‌കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മർദ്ദന പരാതി നൽകിയത്….

Read More

ഇസ്രായേൽ ആക്രമണം: ഹമാസ് വ്യോമസേനാ തലവൻ കൊല്ലപ്പെട്ടു

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേനാ മേധാവി അസെം അബു റബാക കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികള്‍ പൂർണമായും തകര്‍ന്നു. വെള്ളിയാഴ്ച തുടര്‍ന്ന ഇസ്രായേല്‍ ബോംബിങ്ങില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതായി പലസ്തീന്‍ സേവനദാതാക്കളായ പല്‍ടെല്‍ അറിയിച്ചു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവര്‍ത്തകരും അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. കര- വ്യോമ ആക്രമണം തങ്ങള്‍ ശക്തിപ്പെടുത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം…

Read More

ബസില്‍ നിന്ന് വീണ് അപകടം; ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥി ബസ്സില്‍ നിന്ന് റോഡില്‍ വീണുണ്ടായ അപകടത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാരുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബാലുശ്ശേരി നരിക്കുനി മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന നൂറാ ബസ്സിലെ ഡ്രൈവര്‍ കുന്ദമംഗംലം സ്വദേശി എം.പി മുഹമ്മദ്, കണ്ടക്ടര്‍ കുട്ടമ്പൂര്‍ സ്വദേശി യു.കെ അബ്ബാസ് എന്നിവരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാര്‍ മൂന്ന് ദിവസം എടപ്പാളിലെ മോട്ടോര്‍ വാഹന വകുപ്പ് ഐഡിടിആറില്‍ ക്ലാസില്‍ പങ്കെടുക്കണമെന്നും ജോ. ആര്‍ടിഒ അറിയിച്ചു. ബാലുശ്ശേരിയില്‍ നിന്ന് ചൊവ്വാഴ്ച…

Read More

‘ഡ്രീം11’ കളിച്ച് എസ്.ഐ നേടിയത് 1.5 കോടി; സസ്പെൻഷൻ

ഓൺലൈൻ ഗെയിം കളിച്ച് 1.5 കോടി നേടിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ സോംനാഥ് ജിന്ദേയ്ക്കെതിരേ പിംപ്രി – ചിഞ്ച്വാദ് പോലീസാണ് നടപടിയെടുത്തത്. പെരുമാറ്റദൂഷ്യം, പോലീസിന്റെ പ്രതിച്ഛായ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് സസ്പെൻഡ് ചെയ്തത്. ജനപ്രിയ ഓൺലൈൻ ഗെയിമായ ‘ഡ്രീം11’ കളിച്ച് ഒന്നരക്കോടിയാണ് സോംനാഥ് സമ്പാദിച്ചത്. വാർത്ത വളരെയധികം പ്രചരിച്ചതോടെ എസ്.ഐ.ക്കെതിരേ അടിയന്തരമായി നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി പോലീസ് അറിയിച്ചു. അധികൃതരുടെ അനുമതിയില്ലാതെയാണ് ഗെയിം കളിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. പോലീസ്…

Read More