അനധികൃത പാറ പൊട്ടിച്ച് കടത്തൽ ; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം എസ് ഷാജിയെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. കരിങ്കുന്നത്ത് നിന്നാണ് ഷാജി അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയത്. ഷാജിക്ക് ബിനാമി പേരുകളിൽ റിയൽ എസ്റ്റേറ്റ് കച്ചവടവും ഖനന മാഫിയയുമായി ബന്ധവും ഉണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

Read More

ഗാർഹിക പീഡനക്കേസ്; രാഹുലിന് നാടുവിടാൻ സഹായമൊരുക്കി, പോലീസുകാരന് സസ്പെൻഷൻ

പന്തീരാങ്കാവിൽ ഗാർഹിക പീഡനക്കേസിലെ മുഖ്യപ്രതി രാഹുലിന് രാജ്യംവിടാൻ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിന് സസ്പെൻഷൻ. രാഹുലുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും വീട്ടിൽച്ചെന്ന് കാണുകയും ചെയ്തതായി തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ വീഴ്ചവരുത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ്. സരിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. രാഹുലിന്റെ വീട്ടിലും കാറിലും അന്വേഷണസംഘവും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ഫോറൻസിക് സംഘം വിശദമായ പരിശോധന…

Read More

പന്തീരാങ്കാവ് ഗാർഹിക പീഡനകേസ് ; അന്വേഷണത്തിൽ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ

ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ്എച്ച്ഒക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തൽ. പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു പറവൂർ സ്വദേശിയായ നവവധുവിന്‍റെ വെളിപ്പെടുത്തൽ. കേബിൾ കുഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് രാഹുൽ ശ്രമിച്ചെന്നും…

Read More

കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യന് സസ്‌പെൻഷൻ; ഗൂഢാലോചനയാണെന്ന് ആക്ഷേപം

കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തു. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. തനിക്കെതിരായ നടപടി ഗൂഢാലോചനയാണെന്നും ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനമെന്നും സുബ്രഹ്‌മണ്യൻ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ കെ വി സുബ്രഹ്‌മണ്യൻ പ്രവർത്തിച്ചെന്ന് ആരോപണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ സുബ്രഹ്ണ്യനെതിരെ പരാതി ഉന്നിയിച്ചിരുന്നു. തുടർന്ന് ഡിസിസി അന്വേഷണം നടത്തി സമർപ്പിച്ച…

Read More

ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെൻഷൻ; ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാത്തതിനാൽ നടപടി

ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ഇന്ത്യൻ ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (എൻഎഡിഎ)യുടേതാണ് നടപടി. സോനിപത്തിൽ നടന്ന ട്രയൽസിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാലാണ് പുനിയയ്ക്കെതിരേ ഏജൻസി നടപടി സ്വീകരിച്ചത്. ട്രയൽസിൽ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയ ക്ഷുഭിതനായി ട്രയൽസ് നടന്ന സ്പോർട്സ് അതോറിറ്റി കേന്ദ്രത്തിൽ നിന്നിറങ്ങിപ്പോയിരുന്നു. പുനിയയുടെ പരിശോധനാ സാംപിളുകൾ ശേഖരിക്കാൻ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ശ്രമിച്ചുവെങ്കിലും പുനിയ തയ്യാറായില്ല. മാർച്ച് 10-നാണ് പുനിയയോട് സാംപിളുകൾക്കായി ഏജൻസി ആവശ്യപ്പെട്ടത്….

Read More

ക്രിമിനലുകൾക്കൊപ്പം ജന്മദിനാഘോഷം ; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ നടപടി. തെലങ്കാന മംഗൾഹട്ട് പൊലീസ് സ്റ്റേഷൻ ഡിറ്റക്ടീവ് ഇൻസ്​പെക്ടർ മഹേന്ദർ റെഡ്ഡിയെ സസ്​പെൻഡ് ചെയ്തു. ഹൈദരാബാദ് പൊലീസ് കമ്മീഷണറുടേതാണ് നടപടി. മഹേന്ദർ റെഡ്ഡി ചൂതാട്ട സംഘാടകർ​ക്കൊപ്പം ജന്മദിനമാഘോഷിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നു. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിടുകയായിരുന്നു. കഞ്ചാവ് കടത്തുകാരും ചൂതാട്ട സംഘാടകരും മറ്റ് കുറ്റവാളികളും ഉൾപ്പെടെയുള്ള ക്രിമിനലുകളുമായി സൗഹാർദം പുലർത്തുന്നതായി മഹേന്ദർ…

Read More

മരിച്ചയാളുടെ പേരിലുള്ള കള്ളവോട്ട്: ബിഎല്‍ഒ ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു

ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍. ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) അമ്പിളി, പോളിങ് ഓഫീസര്‍മാരായ ദീപ, കലാ തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നാല് വര്‍ഷം മുമ്പ് മരിച്ച പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ അന്നമ്മയുടെ പേരിലാണ് കള്ളവോട്ട് ചെയ്തത്. ഇവരുടെ പേരില്‍ വീട്ടില്‍ വോട്ടിന് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ബി.എല്‍.ഒയും വാര്‍ഡ് അംഗവും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തിയാണ്…

Read More

സുഗന്ധഗിരി മരംമുറി: മൂന്ന് പേർക്കുകൂടി സസ്പെൻഷൻ

വയനാട് സുഗന്ധഗിരിയിൽനിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം അടക്കം മൂന്ന് ജീവനക്കാരെകൂടി സസ്പെൻഡു ചെയ്തു. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റു രണ്ടുപേർ. കേസിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡി.എഫ്.ഒക്കെതിരെയുള്ള നടപടി. മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ്…

Read More

സുഗന്ധഗിരി മരംമുറിക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന് സസ്പെന്‍ഷന്‍

സുഗന്ധഗിരി മരംമുറിക്കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. കല്പറ്റ റേഞ്ചർ കെ നീതുവിനെയാണ് സസ്പെന്റ് ചെയ്തത്. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേനിലാണ് നടപടി. റേഞ്ചർ കെ. നീതുവിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവർക്കെതിരെയാകും നടപടി.  വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ ഒമ്പത് പ്രതികളാണ് ഒള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസണെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ…

Read More

മകനെ മടിയിൽ വച്ച് ഡ്രൈവിങ്; മലപ്പുറം സ്വദേശിയുടെ ലൈസൻസ് റദ്ദാക്കി

മകനെ മടിയിലിരുത്തി വാഹനമോടിച്ച മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസപെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മൂന്നു വയസ്സുള്ള മകനെ മടിയിലിരുത്തിയായിരുന്നു മുഹമ്മദ് മുസ്തഫയുടെ ഡ്രൈവിങ്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. റോഡ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി.

Read More