ഇടുക്കി ഡിഎംഒയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി; സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഇടുക്കി ഡിഎംഒയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പ്. ഇടുക്കി ഡി എം ഒ ഡോ. എൽ മനോജിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്നാണ് സസ്‌പെൻഷൻ നടപടി. മനോജിനെതിരെ നേരത്തെ ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതികൾ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഡോ. എൽ മനോജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നതെന്നാണ് ഉത്തരവിലുള്ളത്. നിലവിലെ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് എസ്…

Read More

നിർത്തി വെച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു

അതി തീവ്രമഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ യാത്രകൾ പുനരാരംഭിച്ചു. കൊല്ലൂർ ഓഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ എത്തും. ക്ഷേത്ര ദർശനം കഴിഞ്ഞു സർവജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പുലർച്ചെ 5.30 ന് കൊല്ലൂരിൽനിന്നും പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവ ക്ഷേത്രം, അനന്തപുര ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ചു…

Read More

‘ആദിവാസി സ്ത്രീകൾ താലിയും സിന്ദൂരവും അണിയരുത്’; പ്രസ്താവന വിവാദത്തില്‍: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മംഗള്‍സൂത്ര ധരിക്കരുതെന്നും നെറ്റിയില്‍ സിന്ദൂരം അണിയരുതെന്നും ആദിവാസി സ്ത്രീകളോട് ആവശ്യപ്പെട്ട അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടയിലാണ് അധ്യാപിക ഈ ആവശ്യം ഉന്നയിച്ച്‌ സംസാരിച്ചത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ മോശമാക്കിയതിനും മനേക ദാമോറിനെതിരെ നടപടി സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.  ”ആദിവാസി കുടുംബങ്ങള്‍ സിന്ദൂരമിടാറില്ല. അവര്‍ മംഗള്‍ സൂത്രവും ധരിക്കാറില്ല. ആദിവാസി സമൂഹത്തിലെ സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇനി മുതല്‍ എല്ലാ വ്രതാനുഷ്ഠാനങ്ങളും നിര്‍ത്തുക. ഞങ്ങള്‍ ഹിന്ദുക്കളല്ല”…

Read More

മെഡിക്കൽ കോളജ് ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം ; മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ഒന്നര ദിവസത്തോളം ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നടപടി. മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഡ്യൂട്ടി സര്‍ജന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയരക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരാണ് അന്വേഷണം നടത്തിയത്. ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു നടപടിയുണ്ടാകുന്നത്. തിരുമല സ്വദേശി…

Read More

കനത്ത മഴ; അമർനാഥ് തീർത്ഥയാത്ര താത്ക്കാലികമായി നിർത്തി

കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാ​ഗത പാതകളിൽ ഇന്നലെ രാത്രിയോടെ മഴ ശക്തി പ്രാപിച്ചതോടെയാണ് തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി യാത്ര നിർത്തിയത്. മേഖലയിൽ ആംബുലൻസുകൾ അടക്കമുള്ള അവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 29 നാരംഭിച്ച അമർനാഥ് തീർത്ഥാടനത്തിൽ ഇതുവരെ ഏകദേശം ഒന്നരലക്ഷത്തോളം പേർ ഭാഗമായി. റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 19ന് തീർത്ഥാടനം അവസാനിക്കും.

Read More

ടി.പി വധക്കേസ്; പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ഉത്തരവിറക്കി മുഖ്യമന്ത്രി

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ നൽകിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൻറെ ചുമതലയുള്ള ജോയിൻറ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുൺ, അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവിൻറെ സബ്മിഷൻ നിയമസഭയിൽ വരുന്നതിനു മുൻപേയാണ് സർക്കാർ തീരുമാനം. ഇതേ വിഷയത്തിൽ…

Read More

ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു; ഗുസ്തി താരം ബജ്റംഗ് പുനിയക്ക് സസ്പെൻഷൻ

ഗുസ്തി താരമായ ബജ്റംഗ് പുനിയയെ ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്പെൻഡ് ചെയ്തു. ഇതിനു മുൻപും പുനിയക്കെതിരെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്പെൻഷൻ നടപടിയുമായി എത്തിയിരുന്നു. നേരത്തെ ഉത്തേജക പരിശോധനയ്‌ക്കായി സാമ്പിൾ നൽകാൻ പുനിയ വിസമ്മതിച്ചതിനെ തുടർന്ന് പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്പെൻഡ് ചെയ്യുകയായിരുന്നു. ജൂലൈ 11 വരെയാണ് താരത്തിന് മറുപടി നൽകുന്നതിനായി ഏജൻസി സമയം അനുവദിച്ചിട്ടുള്ളത്. പുനിയ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിചാരണയ്‌ക്കായി…

Read More

വനിതാ ഹൗസ് സർജനോട് മോശമായി പെരുമാറി; ഡോക്ടർക്ക് സസ്‌പെൻഷൻ

തൃശൂരിലെ വനിതാ ഹൗസ് സർജനോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ സസ്പൻഡ് ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് സർജിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി ജെ പോളിയെ ആണ് സസ്‌പെൻഡ് ചെയ്തത്. ചെറായി ബീച്ച് റിസോർട്ടിലെ ആഘോഷ പരിപാടിക്കിടെയാണ് യൂണിറ്റ് ചീഫ് കൂടിയായ ഡോക്ടർ, ഹൗസ് സർജനായ യുവതിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ആഭ്യന്തര സമിതി അന്വേഷണ റിപോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്.

Read More

വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസ്; എസ്ഐക്കും സി ഐക്കും സസ്‌പെൻഷൻ

വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. വളാഞ്ചേരി സി.ഐ സുനിൽദാസ് (53),എസ്.ഐ. ബിന്ദുലാൽ(48) എന്നിവർക്കെതിരെയാണ് നടപടി. മലപ്പുറം എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ മൂന്ന് പേർക്ക് കേസിൽ പങ്കുണ്ടെന്ന് കാണിച്ചാണ് എസ് പി റിപ്പോർട്ട് നൽകിയത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ബിന്ദുലാലിനെയും ഇടനിലക്കാരനായ പാലക്കാട് തിരുവേഗപ്പുറ പൊന്നത്തൊടി അസൈനാറിനെയും (39) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി ഐ ഒളിവിലാണ്. വളാഞ്ചേരിയിലെ…

Read More

കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്: സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം 4 പേര്‍ക്ക് സസ്പെൻഷൻ

കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട്  എന്നിവരെ സംഘടനയിൽ നിന്ന് സസ്പെൻ്റെ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്യാമ്പിൽ സംഘർഷം ഉണ്ടായത്. നിരവധി പ്രവർത്തകർക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൻറെ ജനൽച്ചില്ലുകൾ തകർന്നു. വാര്‍ത്ത മാധ്യമങ്ങൾക്ക് നൽകിയെന്ന…

Read More