
സംഭൽ സംഘർഷം ; ജയിലിൽ കിടക്കുന്നവരെ കാണാൻ സമാജ് വാദി പാർട്ടി നേതാക്കൾക്ക് അനുമതി നൽകി , ജയിൽ സൂപ്രണ്ട് ഉൾപ്പെടെ രണ്ട് പേർക്ക് സസ്പെൻഷൻ
സംഭലിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഷൻ്റ് ചെയ്തു. സംഭൽ ആക്രമണത്തിൽ ജയിലിൽ കഴിയുന്നവരെ കാണാൻ സമാജ് വാദി പാർട്ടി നേതാക്കൾക്ക് അവസരം ഒരുക്കിയതിനാണ് സസ്പെൻഷൻ. മോറാദാബാദ് ജയിലിലെ ജയിലർ വിക്രം സിംഗ് യദാവ്, ഡെപ്യൂട്ടി ജയിലർ പ്രവീൺ സിംഗ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ചയാണ് സമാജ് വാദി പാർട്ടി നേതാക്കൾ ജയിലിൽ സന്ദർശനം നടത്തിയത്. അതേസമയം, സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ്…