സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ അവതരിപ്പിച്ച ‘കയം’ നാടകം വിവാദത്തിൽ ; ‘കട്ടക്കയം പ്രേമകഥ’യുടം വികൃതാനുകരണം പുനരവതരിപ്പിച്ചാൽ കോടതിയിൽ പോകും, സുസ്മേഷ് ചന്ത്രോത്ത്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്‍ററി നാടക മത്സരത്തിൽ അവതരിപ്പിച്ച ‘കയം’ എന്ന നാടകം വിവാദത്തിൽ. ‘കട്ടക്കയം പ്രേമകഥ’ എന്ന തന്‍‌റെ ചെറുകഥയുടെ വികൃതമായ അനുകരണമാണ് നാടകമെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു. തന്‍റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കഥ നാടകമാക്കിയത്. സ്‌കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിന്മേൽ പകരപ്പവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലമുള്ള സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സുസ്മേഷ് ചന്ത്രോത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് അഭ്യർത്ഥിച്ചു. “ശരത് കുമാറിനോടും അബ്ദുൾ മജീദിനോടും. കയമെന്ന പേരിൽ…

Read More