
‘ഡേറ്റിങ്ങിൽ നിന്ന് ഇടവേള, ആരോടും ഇപ്പോൾ താത്പര്യമില്ല’; സുസ്മിത സെൻ
മിസ് യൂണിവേഴ്സ് കിരീടം ചൂടി ബോളിവുഡിലെത്തിയ സുസ്മിത സെൻ അഭിനയത്തിലും സ്വന്തമായി മേൽവിലാസമുണ്ടാക്കി. രണ്ട് പെൺകുട്ടികളെ ദത്തെടുത്ത 48-കാരിയായ അവർ ഇപ്പോൾ തന്റെ പ്രണയത്തേയും ബന്ധങ്ങളേയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. ഡേറ്റിങ്ങിൽ നിന്ന് താൻ ഇടവേള എടുത്തിരിക്കുകയാണെന്നും ആരോടും ഇപ്പോൾ താത്പര്യമില്ലെന്നും സുസ്മിത പറയുന്നു. അഞ്ച് വർഷത്തോളം നീണ്ടുനിന്ന ബന്ധം 2021-ൽ അവസാനിച്ചശേഷം പുതിയൊരു കാമുകനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. കൂട്ടില്ലാത്തതിന്റെ സ്വാതന്ത്ര്യം ഇപ്പോൾ പൂർണാർഥത്തിൽ അനുഭവിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു. നടി റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റ്…